ഗതികെട്ട് ജോസഫ്; എം പദവി മാണിയുടെ മകന്‍ ജോസിനുള്ളത്, വിധി വന്നതിനുപിന്നാലെ കേരള കോണ്‍ഗ്രസിനൊപ്പമുള്ള എം ലേബല്‍ തല്‍ക്കാലം ജോസഫ് മറച്ചു

കേരള കോണ്‍ഗ്രസിനൊപ്പമുള്ള എം ലേബല്‍ തല്‍ക്കാലം ജോസഫ് മറച്ചു. എം പദവി മാണിയുടെ മകന്‍ ജോസിനുള്ളതാണെന്ന് വിധി വന്നതോടെ ചെറുതോണിയില്‍ പിജെ ജോസഫ് നടത്തി വരുന്ന കര്‍ഷക സമര പന്തലിലെ ബാനറില്‍ നിന്നാണ് എം മറച്ചുവയ്ക്കാന്‍ ജോസഫുകാര്‍ നിര്‍ബന്ധിതരായത്. പത്തു ദിവസമായിനടത്തിവരുന്ന റിലേ സത്യഗ്രഹ ബാനറില്‍ കേരള കോണ്‍ഗ്രസ്- എം പ്രക്ഷോഭം എന്നാണ് ജോസഫുകാര്‍ തലവാചകം വച്ചിരുന്നത്.
തെരഞ്ഞെടപ്പു കമ്മീഷന്റെ വിധി വന്നതിനു പിന്നാലെ ബാനറിലെ എം നീക്കം ചെയ്യണമെന്ന് മാണി വിഭാഗക്കാര്‍ പന്തലിലെത്തി മുന്നറിയിപ്പുനല്‍കി. എന്തായാലും എം മറച്ച് കേരള കോണ്‍ഗ്രസ് ജോസഫ് എന്ന ബാനറിലേക്കു ജോസഫ് സത്യഗ്രഹം മാറി. അടിച്ചുസൂക്ഷിച്ചിരിക്കുന്ന ലെറ്റര്‍ പാഡുകളിലൊന്നും ഇനി കേരള കോണ്‍ഗ്രസ് -എം ചെയര്‍മാന്‍ എന്ന സ്ഥാനം പിജെ ജോസഫ് വയ്ക്കരുതെന്നുമാണ് മാണിക്കാരുടെ നിലപാട്.
https://www.facebook.com/Malayalivartha
























