കേരളത്തിലേക്ക് വരുന്നവര്‍ക്കു കോവിഡ് ജാഗ്രത പോര്‍ട്ടല്‍ വഴിയുള്ള റജിസ്‌ട്രേഷന്‍ തുടരാന്‍ സംസ്ഥാന തീരുമാനം, കേരളത്തില്‍ 1547 പേര്‍ക്കുകൂടി കോവിഡ്, സമ്പര്‍ക്കത്തി ലൂടെ 1419 പേര്‍ക്ക്; 2129-പേര്‍ക്ക് രോഗമുക്തി

ഇതര സംസ്ഥാനങ്ങളിലേക്കുള്ള യാത്രയ്ക്കു പാസ് ഉള്‍പ്പെടെയുള്ള നിബന്ധനകളെല്ലാം കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിച്ചെങ്കിലും മറ്റു സംസ്ഥാനങ്ങളില്‍ നിന്നു കേരളത്തിലെത്തുന്നവര്‍ക്ക് ഓണ്‍ലൈന്‍ റജിസ്‌ട്രേഷനും 14 ദിവസം ക്വാറന്റീനും തുടരുമെന്ന് സംസ്ഥാന സര്‍ക്കാര്‍.
കേരളത്തിലേക്കു വരുന്നവര്‍ക്കു കോവിഡ് ജാഗ്രത പോര്‍ട്ടല്‍ വഴിയുള്ള റജിസ്‌ട്രേഷന്‍ തുടരാനാണു സംസ്ഥാന തീരുമാനം. യാത്രക്കാരുടെ വിവരങ്ങള്‍ അറിയാനും ക്വാറന്റീന്‍ ഉറപ്പു വരുത്താനും മാത്രമാണു റജിസ്‌ട്രേഷനെന്നും യാത്രാനുമതി തേടേണ്ടതില്ലെന്നും ദുരന്തനിവാരണ വകുപ്പ് അറിയിച്ചു.
കേന്ദ്ര സര്‍ക്കാര്‍ പുതിയ ഇളവുകള്‍ പ്രഖ്യാപിച്ചതിനു പിന്നാലെ ചില സംസ്ഥാനങ്ങള്‍ ക്വാറന്റീന്‍ കാലാവധി ചുരുക്കുകയോ ഒഴിവാക്കുകയോ ചെയ്‌തെങ്കിലും രോഗവ്യാപന സാധ്യത കണക്കിലെടുത്തു ക്വാറന്റീനില്‍ ഇളവു നല്‍കേണ്ടതില്ലെന്നാണു കേരളത്തിന്റെ തീരുമാനം. ഇതര സംസ്ഥാനങ്ങളില്‍ ഹ്രസ്വ സന്ദര്‍ശനം നടത്തി മടങ്ങുന്നവരും ക്വാറന്റീന്‍ നിബന്ധനകള്‍ പാലിക്കണം.
സംസ്ഥാനത്ത് 1547 പേര്‍ കൂടി കോവിഡ് പോസിറ്റീവ് ആയി. 2129 പേര്‍ കോവിഡ് മുക്തരായി. കഴിഞ്ഞ ദിവസങ്ങളിലെ 7 മരണം കൂടി കോവിഡ് മൂലമെന്നു സ്ഥിരീകരിച്ചതോടെ ആകെ മരിച്ചവര്‍ 305. നിലവില്‍ ചികിത്സയിലുള്ളത് 21,923 പേര്‍; ഇതുവരെ കോവിഡ് മുക്തരായവര്‍ 55,782.
https://www.facebook.com/Malayalivartha
























