സ്പേസ് പാര്‍ക്കില്‍ സ്വപ്നയെ നിയമിച്ചത് ശിവശങ്കറിന്റെ നിര്‍ദേശപ്രകാരമായിരുന്നുവെന്ന പരാതി: ശിവശങ്കറിനെതിരായ വിജിലന്‍സ് അന്വേഷണത്തിന് അനുമതിയായില്ല

സ്പേസ് പാര്‍ക്കില്‍ സ്വപ്നയെ നിയമിച്ചത് ശിവശങ്കറിന്റെ നിര്‍ദേശപ്രകാരമായിരുന്നുവെന്ന പരാതി സംബന്ധിച്ച് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനോടു (ഡിജിപി) വിജിലന്‍സ് നിയമോപദേശം തേടിയിരുന്നു. ഇതിനു പുറമേ ഐടി വകുപ്പില്‍ ശിവശങ്കര്‍ നടത്തിയ കരാര്‍ നിയമനങ്ങള്‍, കണ്‍സല്‍റ്റന്‍സി കരാറുകള്‍ സംബന്ധിച്ച പരാതികളിലും നിയമോപദേശം തേടി.
എന്നാല്‍ സ്വപ്ന സുരേഷിനെ സ്പേസ് പാര്‍ക്കില്‍ നിയമിച്ചതുമായി ബന്ധപ്പെട്ട പരാതിയില്‍ വിജിലന്‍സ് അന്വേഷണമാകാമെന്ന നിയമോപദേശം സര്‍ക്കാരിന്റെ അനുമതി കാത്തു കിടക്കുന്നു.
വ്യാജ പരാതി നല്‍കിയതിനു സ്വപ്ന ക്രൈംബ്രാഞ്ച് അന്വേഷണം നേരിട്ടിരുന്നതും അവര്‍ക്കു മതിയായ യോഗ്യതയില്ലാത്തതും അടക്കമുള്ള പരാതികള്‍ വിജിലന്‍സിനു കേസെടുത്ത് അന്വേഷിക്കാമെന്ന നിയമോപദേശമാണ് ആഭ്യന്തര അഡീഷനല്‍ ചീഫ് സെക്രട്ടറിക്കു മുന്നിലുള്ളത്. സര്‍ക്കാരിന്റെ അനുമതി ലഭിച്ചാലേ കേസെടുത്തു വിജിലന്‍സിന് അന്വേഷിക്കാനാവൂ.
https://www.facebook.com/Malayalivartha
























