Widgets Magazine 

30
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


അഞ്ച് സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശമായ ഡൽഹിയിലും വോട്ടർ പട്ടികയുടെ പ്രത്യേക തീവ്ര പുനഃപരിശോധനാ സമയപരിധി തെരഞ്ഞെടുപ്പ് കമ്മീഷൻ നീട്ടി


ചാഞ്ചാട്ടങ്ങൾക്കൊടുവിൽ... സംസ്ഥാനത്ത് ഇന്ന് സ്വർണവില കുത്തനെ താഴ്ന്ന നിലയിൽ... വെള്ളി വിലയിലും കുറവ്‌


ആഘോഷിച്ച് ഇറാൻ... ഇസ്രയേലിൽ കിങ്മേക്കറായി അറബ് പാർട്ടികൾ, നെതന്യാഹുവിന്റെ പാർട്ടി ഏറ്റവും വലിയ ഒറ്റകക്ഷി; കേവലഭൂരിപക്ഷമില്ല, ഇറാൻ യുദ്ധം ഗതിയെങ്ങോട്ട്?


ന്യൂസിലൻഡിനെതിരായ അഞ്ച് മത്സരങ്ങളുടെ ടി20 പരമ്പരയിലെ നാലാം മത്സരം ഇന്ന് ഉച്ചയ്ക്ക് 12.30 ന് ഓക്ക്ലൻഡിലെ ഈഡൻ പാർക്കിൽ...


വിദ്യാർത്ഥികളുടെ ആവശ്യങ്ങളെല്ലാം അംഗീകരിച്ചു...ജാമിയ മിലിയ ഇസ്ലാമിയ സർവകലാശാലയിൽ വിദ്യാർഥിസമരത്തിനു മുന്നിൽ മുട്ടുമടക്കി മാനേജ്‌മന്റ്...

വേദനയോടെ ശ്വേത ടീച്ചര്‍... ഒരു പൂച്ചയുടെ കഥയിലൂടെ മലയാളികളുടെ മുഴുവന്‍ ഹൃദയത്തിലിടം പിടിച്ച സായി ശ്വേത ടീച്ചര്‍ അതീവ വിഷമത്തില്‍; സിനിമയില്‍ അഭിനയിക്കാന്‍ ക്ഷണിച്ചയാളില്‍ നിന്നും നേരിട്ട ദുരനുഭവം പങ്ക് വച്ച് നമ്മുടെ പ്രിയ ടീച്ചര്‍

03 SEPTEMBER 2020 07:58 AM IST
മലയാളി വാര്‍ത്ത

More Stories...

പിക്ക് അപ്പ്‌ വാനും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം...

പാലക്കാട് ജില്ലയിലെ നെല്ല് സംഭരണം; പാഡി പ്രൊക്യൂർമെൻ്റ് അസിസ്റ്റന്റുമാരെ നിയമിച്ച് ഈ മാസം 26 ന് സപ്ലൈകോ ഉത്തരവ് പുറപ്പെടുവിച്ചതായി ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്

ഇടുക്കി ഉപ്പുതറയ്ക്ക് സമീപം ബൈക്ക് നിയന്ത്രണംവിട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ രണ്ട് വിദ്യാർഥികൾക്ക് ദാരുണാന്ത്യം

പാലക്കാട് കറുകപുത്തൂര്‍ ക്വാറിയില്‍ അപകടത്തില്‍പ്പെട്ട ലോറി ഡ്രൈവറുടെ മൃതദേഹം കണ്ടെത്തി...

പരീക്ഷാ ക്രമക്കേട്... പിഎസ്‌സി സെക്രട്ടറിക്ക് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ്... നാളെ ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് ഹാജരാകാനാണ് നിര്‍ദേശം

കുട്ടികള്‍ക്ക് പല ടീച്ചര്‍മാരും കഥ പറഞ്ഞ് കൊടുത്തിട്ടുണ്ട്. എന്നാല്‍ ലോകത്ത് കഥ പറഞ്ഞ് ഇത്രയും വൈറലായ ഒരു ടീച്ചര്‍ വേറെയില്ല. ലോക് ഡൗണ്‍ കാലത്ത് എന്ത് പഠിക്കണം എങ്ങനെ പഠിക്കണമെന്ന് വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും വിഷമിച്ചിരുന്ന സമയത്താണ് വിക്‌ടേഴ്‌സ് ചാനലിലൂടെ സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് ഓണ്‍ലൈന്‍ ക്ലാസ് ആരംഭിച്ചത്. ഒന്നാം ക്ലാസിലെ ആദ്യ ക്ലാസെടുത്ത സായി ശ്വേത ടീച്ചര്‍ കുട്ടികളുടെ മാത്രമല്ല രക്ഷകര്‍ത്താക്കളുടേയും എന്തിന് എന്തെന്നറിയാന്‍ എത്തിനോക്കിയ എല്ലാവരുടേയും മനം കവര്‍ന്നു. അങ്ങനെ മിട്ടു പൂച്ചയുടേയും തങ്കു പൂച്ചയുടേയും കൂടെ സായി ടീച്ചറും മലയാളികളുടെ മനം കവര്‍ന്നു. അങ്ങനെ ടീച്ചര്‍ താരവുമായി. ഇതിനിടയിലാണ് ടീച്ചര്‍ തന്നെ ഒരു സങ്കട വാര്‍ത്ത പങ്ക് വയ്ക്കുന്നത്.

സിനിമയില്‍ അഭിനയിക്കാന്‍ ക്ഷണിച്ചയാളില്‍ നിന്നും ദുരനുഭവം നേരിട്ടതായാണ് സായി ശ്വേത ടീച്ചര്‍ കുറിപ്പിലൂടെ പറയുന്നത്. മിട്ടു പൂച്ചയുടേയും തങ്കു പൂച്ചയുടേയും കഥ പറഞ്ഞുള്ള ഓണ്‍ലൈന്‍ ക്ലാസിന് ശേഷം പ്രോഗ്രാമുകള്‍ക്ക് തന്നെ വിളിക്കാറുണ്ടെന്നും സായി ശ്വേത ടീച്ചര്‍ പറഞ്ഞു. കഴിഞ്ഞ ദിവസം സിനിമ ഓഫര്‍ ചെയ്തുകൊണ്ട് തന്നെ വിളിച്ചയാള്‍ അത് നിരസിച്ചപ്പോള്‍ അപമാനിക്കുകയാണ് ചെയ്തതെന്നും സായി ശ്വേത കുറുപ്പിലൂടെ പറയുന്നു.

കുറിപ്പിന്റെ പൂര്‍ണരൂപം ഇങ്ങനെയാണ്.

പ്രിയപ്പെട്ടവരെ
ഏറെ സങ്കടത്തോടെയാണ് ഈ കുറിപ്പ് ഞാന്‍ എഴുതുന്നത്...മിട്ടു പൂച്ചയുടേയും തങ്കു പൂച്ചയുടേയും ഓണ്‍ലൈന്‍ ക്ലാസ്സിന് നിങ്ങള്‍ തന്ന വലിയ സപ്പോര്‍ട്ടിനും വിജയത്തിനും ശേഷം ധാരാളം പ്രോഗ്രാമുകള്‍ക്ക് ഈ എളിയ എനിക്ക് ദിവസവും ക്ഷണം ലഭിക്കാറുണ്ട്. അതില്‍ പ്രാദേശികമായ ഒട്ടേറെ പരിപാടികളില്‍ ഒരു മാറ്റവുമില്ലാതെ പഴയതുപോലെ സന്തോഷത്തോടെ ഞാന്‍ പങ്കെടുക്കാറുള്ളത് നിങ്ങളില്‍ ചിലരെങ്കിലും കണ്ടിട്ടുണ്ടാവുമല്ലോ .

കഴിഞ്ഞ ദിവസം എനിക്ക് അപരിചിതമായ ഒരു നമ്പറില്‍ നിന്നും ഫോണ്‍ വന്നു. അപ്പോഴത്തെ തിരക്ക് കാരണം എടുക്കാന്‍ കഴിഞ്ഞില്ല. പല തവണ വിളിച്ചത് കൊണ്ട് ഗൗരവപ്പെട്ട കാര്യമാകുമെന്ന് കരുതി ഞാന്‍ തിരിച്ചു വിളിച്ചു. ഒരു സിനിമയില്‍ അഭിനയിക്കാനുള്ള ക്ഷണമായിരുന്നു അത്. പെട്ടെന്ന് ഒരു മറുപടി പറയാനുള്ള ബുദ്ധിമുട്ട് കൊണ്ട് സിനിമയില്‍ പ്രവര്‍ത്തിക്കുന്ന ഞങ്ങളുടെ കുടുംബ സുഹൃത്തിന്റെ നമ്പര്‍ കൊടുക്കുകയും അദ്ദേഹത്തോട് സിനിമയുടെ വിശദാംശങ്ങള്‍ പറഞ്ഞാല്‍ നന്നാവുമെന്നും പറഞ്ഞു. എന്റെ ഭര്‍ത്താവും വിളിച്ച ആളോട് സംസാരിച്ചിരുന്നു. പിന്നീട് ആലോചിച്ച് നോക്കിയപ്പോള്‍ തല്ക്കാലം സിനിമ അഭിനയം വേണ്ട എന്ന് ഞാന്‍ തീരുമാനിക്കുകയും എന്നെ വിളിച്ച ആളെ കുടുംബ സുഹൃത്ത് വഴി അത് അറിയിക്കുകയും ചെയ്തു.

പക്ഷെ പിന്നീട് കാര്യങ്ങള്‍ മാറുന്ന അവസ്ഥയാണ് കണ്ടത്. എന്നെ വിളിച്ചയാള്‍ ഫെയ്‌സ്ബുക്കിലൂടെ വസ്തുതാ വിരുദ്ധമായ കാര്യങ്ങള്‍ നിരത്തി പൊതു സമൂഹത്തില്‍ എന്നെ അങ്ങേയറ്റം അവഹേളിക്കുന്ന തരത്തില്‍ പോസ്റ്റിട്ടു. സോഷ്യല്‍ മീഡിയയില്‍ സെലിബ്രറ്റി സ്റ്റാറ്റസുള്ള, വക്കീല്‍ കൂടിയായ അദ്ദേഹം ഒരാള്‍ എന്ത് ചെയ്യണം ചെയ്യേണ്ട എന്ന് തീരുമാനിക്കാനുള്ള വ്യക്തിയുടെ മൗലിക അവകാശത്തെ പോലും ചോദ്യം ചെയ്തുകൊണ്ട് ഹീനമായി വ്യക്തിഹത്യ നടത്തുകയും സത്യം അറിയാതെ ഒട്ടേറെ പേര്‍ അത് ഷെയര്‍ ചെയ്യുകയും കമന്റിടുകയും ചെയ്തു. എന്നെ സ്‌നേഹിക്കുന്ന ധാരാളം പേര്‍ അത് വായിച്ചു എന്നെ വിളിക്കുകയും അവരോടൊക്കെ മറുപടി പറയാനാവാതെ ഞാന്‍ വിഷമിക്കുകയും ചെയ്തു.

ഒരു സ്ത്രീയോട് അപരിചിതനായ ഒരാള്‍ ആവശ്യപ്പെടുന്നത് അതേപടി അനുസരിച്ചില്ലെങ്കില്‍ സമൂഹ മധ്യത്തില്‍ അയാള്‍ക്ക് സ്ത്രീയെ അപവാദ പ്രചാരണം നടത്തി അപമാനിക്കാം എന്ന് ചിലര്‍ ജന്മ അവകാശം പോലെ കരുതുന്നതിന്റെ ഏറ്റവും പുതിയ അനുഭവമാണിത്. വിദ്യാസമ്പന്നരെന്ന് നമ്മള്‍ കരുതുന്നവര്‍ പോലും ഇങ്ങിനെയാണ് സ്ത്രീകളോട് പെരുമാറുന്നത്. ആദ്യം ഞാന്‍ വല്ലാതെ തളര്‍ന്നു പോയിരുന്നു. പിന്നീട് കുടുംബവും സുഹൃത്തുക്കളും എന്നെ അറിയാവുന്ന പൊതുസമൂഹവും എനിക്ക് നല്‍കിയ ധൈര്യത്തിലും പിന്തുണയിലും ഈ വിഷയത്തെ നിയമപരമായി നേരിടാനാണ് ഇപ്പോള്‍ ഞാന്‍ തീരുമാനിച്ചിരിക്കുന്നത്. അതിന്റെ ഭാഗമായി പൊലീസില്‍ പരാതി നല്‍കിയിരിക്കുകയാണ്. ഒരു ടീച്ചര്‍ എന്ന നിലയില്‍ അതെന്റെ സാമൂഹിക ഉത്തരവാദിത്തമാണെന്ന് ഞാന്‍ കരുതുന്നു. ഈ വിഷയത്തില്‍ കേരളീയ പൊതു സമൂഹത്തിന്റെ പിന്തുണ എനിക്ക് ഉണ്ടാവണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

നിങ്ങളുടെ സ്വന്തം സായി ശ്വേത ടീച്ചര്‍

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ന്യൂസിലൻഡിനെതിരെ നാലാം ടി20യിൽ ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ ശ്രേയസ് അയ്യർ ബൗളിങ് തെരഞ്ഞെടുത്തു...  (1 hour ago)

പിക്ക് അപ്പ്‌ വാനും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം...  (2 hours ago)

  പ്രശസ്ത ഹോളിവുഡ് താരം പാട്രിക് സ്റ്റുവർട്ട് അന്തരിച്ചു....  (2 hours ago)

എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസ് കോർപ്പറേഷന് കീഴിലുള്ള 'ന്യൂ ആംനസ്റ്റി സ്കീം 2025' തിങ്കളാഴ്ച തൊഴിൽ-തൊഴിൽ മന്ത്രാലയം മൂന്ന് മാസത്തേക്ക് കൂടി നീട്ടി  (3 hours ago)

അഞ്ച് സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശമായ ഡൽഹിയിലും വോട്ടർ പട്ടികയുടെ പ്രത്യേക തീവ്ര പുനഃപരിശോധനാ സമയപരിധി തെരഞ്ഞെടുപ്പ് കമ്മീഷൻ നീട്ടി  (3 hours ago)

ഓഹരി വിപണിയില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും നേട്ടം... ബിഎസ്ഇ സെന്‍സെക്‌സ് 130ലധികം പോയിന്റ് മുന്നേറി  (3 hours ago)

പാലക്കാട് ജില്ലയിലെ നെല്ല് സംഭരണം; പാഡി പ്രൊക്യൂർമെൻ്റ് അസിസ്റ്റന്റുമാരെ നിയമിച്ച് ഈ മാസം 26 ന് സപ്ലൈകോ ഉത്തരവ് പുറപ്പെടുവിച്ചതായി ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്  (3 hours ago)

ബീഹാർ സ്വദേശി ജുബൈലിൽ നിര്യാതനായി...  (4 hours ago)

ചാഞ്ചാട്ടങ്ങൾക്കൊടുവിൽ... സംസ്ഥാനത്ത് ഇന്ന് സ്വർണവില കുത്തനെ താഴ്ന്ന നിലയിൽ... വെള്ളി വിലയിലും കുറവ്‌  (4 hours ago)

  സംസ്ഥാന സ്‌കൂൾ കായികമേളയിലെ ഗെയിംസ് മത്സരങ്ങൾ ഇന്ന്‌ സമാപിക്കും...  (4 hours ago)

പണമിടപാടുകളിലും വാഹന ഉപയോഗത്തിലും അതീവ ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ?  (4 hours ago)

ഇടുക്കി ഉപ്പുതറയ്ക്ക് സമീപം ബൈക്ക് നിയന്ത്രണംവിട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ രണ്ട് വിദ്യാർഥികൾക്ക് ദാരുണാന്ത്യം  (5 hours ago)

പാലക്കാട് കറുകപുത്തൂര്‍ ക്വാറിയില്‍ അപകടത്തില്‍പ്പെട്ട ലോറി ഡ്രൈവറുടെ മൃതദേഹം കണ്ടെത്തി...  (5 hours ago)

ഗാസ ജില്ലയിലുള്ള ഷിന്റാഫു തടാകം പൊട്ടിയൊഴുകി... ഇന്ത്യയിൽ മിന്നൽ പ്രളയ മുന്നറിയിപ്പ്...അപകടം മുന്നിൽകണ്ട് പ്രദേശത്തെ ജനങ്ങളെ നേരത്തെ ഒഴിപ്പിച്ചു  (5 hours ago)

പരീക്ഷാ ക്രമക്കേട്... പിഎസ്‌സി സെക്രട്ടറിക്ക് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ്... നാളെ ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് ഹാജരാകാനാണ് നിര്‍ദേശം  (5 hours ago)

Malayali Vartha Recommends