മലപ്പുറത്ത് 101 പേരക്കുട്ടികളുമായി 112ാം ജന്മദിനം ആഘോഷിച്ച് മറിയാമ്മ....

മലപ്പുറത്ത് 101 പേരക്കുട്ടികളുമായി 112ാം ജന്മദിനം ആഘോഷിച്ച് മറിയാമ്മ.... 1350ലേറെ പൂര്‍ണചന്ദ്രന്മാരെ കണ്ട മറിയാമ്മ ഇന്നലെ ആഘോഷിച്ചത് 112ാം ജന്മദിനം. പുളിയക്കോട്ടെ പരേതനായ പാപ്പാലില്‍ ഉതുപ്പിന്റെ ഭാര്യ മറിയാമ്മയാണ് ആയുസ്സിന്റെ കണക്ക് പുസ്തകത്തില്‍ വിസ്മയം രചിക്കുന്നത്.
മൂന്ന് ഇരട്ട പ്രസവം ഉള്‍പ്പെടെ 14 മക്കളുടെ മാതാവാകാന്‍ ഭാഗ്യം ലഭിച്ച ഇവര്‍ക്ക് 101 പേരമക്കളെ ലാളിക്കാനും കഴിഞ്ഞു. മകള്‍ സാറാമ്മക്ക് 84 വയസ്സായി. അഞ്ചാം തലമുറയില്‍ മാത്രം പിറന്നത് 12 പേര്‍.1946ല്‍ എറണാകുളം കടമറ്റത്തുനിന്ന് പുളിയക്കോട്ട് കുടിയേറിയതാണ് സ്വാതന്ത്ര്യ സമരസേനാനി കൂടിയായ ഉതുപ്പും ഭാര്യ മറിയാമ്മയും. ഇരുവരും കര്‍ഷകരുമായിരുന്നു.
നാടന്‍ ചികിത്സയിലും പ്രസവ ശുശ്രൂഷയിലും വിദഗ്ധയായ ഇവര്‍ പ്രതിഫലം കൂടാതെ നിരവധി പേരെ അക്കാലത്ത് ചികിത്സിച്ചിരുന്നു.. അഞ്ചാം തലമുറയിലെ സാറാ പോളില്‍നിന്ന് ജന്മദിനമധുരം നുണഞ്ഞ് ദൈവത്തിന് നന്ദി പറയുകയാണ് മറിയാമ്മ.113ലും കാര്യമായ അസുഖങ്ങളോ കാഴ്ചക്കുറവോ ഓര്‍മക്കുറവോ ഇല്ല
https://www.facebook.com/Malayalivartha
























