പുലികളി മുടങ്ങില്ല... തൃശൂരിൽ ഇന്ന് ഓൺലൈനായി പുലികളിറങ്ങും

കൊറോണ വൈറസ് പശ്ചാത്തലത്തിൽ തൃശൂർ ഇന്ന് ഓൺലൈനായി പുലികളിറങ്ങും.ഇത്തവണ സ്വരാജ് റൗണ്ടിലെ പുലികളി ഒഴിവാക്കിയപ്പോൾ സൈബർ റൗണ്ടിലാണ് പുലികൾ ഇറങ്ങുക. ഉച്ചയ്ക്ക് മൂന്നര മുതൽ നാലര മണി വരെയാണ് പുലികളി.
തേക്കിൻകാടിനെ കൊടുംകാടാക്കി മാറ്റി അരമണി കിലുക്കി കുമ്പ കുലുക്കി പുലികൾ കൂട്ടത്തോടെ മടവിട്ട് ഇറങ്ങുന്ന ദിനമാണ് ഇന്ന്. എന്നാൽ ഇത്തവണ പുലികൾ ഇറങ്ങുന്നത് ഓൺലൈനിലാണ്. അയ്യന്തോൾ ദേശം പുലികളി സംഘാടക സമിതി എന്ന ഫേയ്സ്ബുക്ക് പേജിലാണ് പുലികളി നടക്കുക.
പുലിത്താളം ഓണ്‍ലൈനായി മുഴങ്ങും. ഓണ്‍ലൈനില്‍ പുലിക്കൊട്ടും ആസ്വദിക്കാം. പുലിസംഘമുണ്ടാകില്ല. ഓരോരോ പുലി പിന്നീട് സാങ്കേതിക വിദ്യയാല്‍ സംഘമാക്കുന്ന രീതിയാണ് പിന്തുടരുക. സ്വരാജ് റൗണ്ടില്‍നിന്നും സാമൂഹിക മാധ്യമങ്ങളിലേക്ക് അരങ്ങ് മാറുന്ന പുതുമയാർന്ന പുലിക്കളി ഇന്ന് കാണാം .
കൊവിഡ് പശ്ചാത്തലത്തില്‍ പുലികള്‍ സ്വന്തം മടകളില്‍ (വീടുകളില്‍) ചുവടു വെക്കുന്നത് സാങ്കേതിക വിദ്യയുടെ സഹായത്താല്‍ ഒന്നാക്കി സാമൂഹിക മാധ്യമങ്ങളിലൂടെ തത്സമയം സപ്രേഷണം ചെയ്യും. പുലികളും വാദ്യക്കാരുമടക്കം 20 പേരാണ് പങ്കെടുക്കുക. സാങ്കേതിക വിദഗ്ധര്‍ക്ക് പുറമെ കലാ- സാംസ്‌കാരിക -മാധ്യമ സുഹൃത്തുക്കളും വെര്‍ച്ച്വല്‍ കളിത്തട്ടില്‍ ഉണ്ടാകുമെന്ന് സംഘാടകര്‍ അറിയിച്ചു
അതിനാൽ പുലികൾക്കുള്ള കിറ്റിൽ ഇത്തവണ പുലിമുഖവും അരമണിയും മാത്രമല്ല ദേശക്കാർ തന്നെ നിർമ്മിച്ച സെൽഫി സ്റ്റിക്കുമുമുണ്ട്.സെൽഫി സ്റ്റിക് ഉപയോഗവും ലൈവ് കൊടുക്കുന്നതുമൊക്കെ എങ്ങനെയെന്ന് സംഘാടകർ പുലികൾക്ക് പ്രത്യേക ക്ലാസ് നൽകിയിട്ടുണ്ട്. അസാധാരണ സന്ദർഭങ്ങളിൽ അസാധാരണ നടപടിയെന്നാണല്ലോ. പുലിക്കളിയുടെ കാര്യത്തിൽ തൃശൂരുകാരും കാലത്തിനൊത്ത് മാറുന്നു
https://www.facebook.com/Malayalivartha
























