ചോർന്നത് അതീവ രഹസ്യമായ മൊഴി; അഭിഭാഷകൻ ചോദിച്ചിട്ടും കൊടുത്തില്ല ; പിന്നീട് അത് സാമൂഹിക മാധ്യമങ്ങളിൽ

സ്വർണക്കടത്ത് കേസിൽ മൊഴി ചോരുന്ന വിവരം നേരത്തെ പുറത്തുവന്നിരുന്നു. എന്നാൽ ഇപ്പോൾ പുറത്തുവരുന്നത് അതിനേക്കാൾ ഞെട്ടിക്കുന്ന വിവരമാണ്. ചോർന്നത് സ്വപ്നയുടെ അഭിഭാഷകൻ ചോദിച്ചിട്ടും കൊടുക്കാത്ത മൊഴിയാണ്. സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ചോർന്നത് സാമ്പത്തിക കുറ്റകൃത്യങ്ങൾ കൈകാര്യം ചെയ്യുന്ന പ്രത്യേക കോടതിയിൽ സീൽവെച്ച് നൽകിയ മൊഴി ആണ് എന്ന കാര്യവും ശ്രദ്ധേയം.
സ്വപ്നയുടെ മൊഴിയുടെ പകർപ്പ് അവരുടെ അഭിഭാഷകൻ ആവശ്യപ്പെട്ടിട്ടും രഹസ്യസ്വഭാവം കണക്കിലെടുത്ത് നൽകിയിരുന്നില്ല. 32 പേജുള്ള മൊഴിയിൽ മൂന്ന് പേജുകളാണ് പിന്നീട് സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിച്ചത്. കസ്റ്റംസിനുള്ളിൽനിന്നാണ് മൊഴി ചോർന്നതെന്ന് ആഭ്യന്തര അന്വേഷണത്തിൽ വ്യക്തമായിരുന്നു. സി.പി.എമ്മിനോട് അനുഭാവമുള്ള ചില കസ്റ്റംസ് ഉദ്യോഗസ്ഥരുടെ ഫോൺരേഖകൾ ശേഖരിച്ചിട്ടുണ്ട്. പ്രതികളെ കസ്റ്റംസിന്റെ കസ്റ്റഡിയിൽനിന്നും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കസ്റ്റഡിയിലേക്ക് കൈമാറുന്നതിന് തൊട്ടുമുമ്പാണ് സ്വപ്നയുടെ മൊഴി കോടതിയിൽ നൽകിയത്.
https://www.facebook.com/Malayalivartha
























