മുഖ്യമന്ത്രി അമേരിക്കയില്‍ പോയപ്പോള്‍ ഫയലില്‍ ഒപ്പിട്ടത് സ്വപ്നയോ ? സര്‍ക്കാരിനെതിരെ ആരോപണവുമായി ബി ജെ പി വക്താവ് സന്ദീപ് വാര്യര്‍

മുഖ്യമന്ത്രി അമേരിക്കയില്‍ പോയപ്പോള്‍ ഫയലില്‍ ഒപ്പിട്ടതാര് എന്ന ചോദ്യവുമായി ബി ജെ പി. സംസ്ഥാന സര്‍ക്കാരിനെതിരെ ആരോപണവുമായി ബി ജെ പി വക്താവ് സന്ദീപ് വാര്യര്‍ വീണ്ടും രംഗത്ത്. മുഖ്യമന്ത്രി അമേരിക്കയിലേക്ക് ചികിത്സതേടി പോയപ്പോള്‍ സര്‍ക്കാര്‍ ഫയലുകളില്‍ വ്യാജമായി ഒപ്പുവച്ചെന്നാണ് ബി ജെ പി ഉയർത്തുന്ന ആരോപണം.
2018 സംപ്തംബര്‍ രണ്ടിന് വിദേശത്ത് പോയ മുഖ്യമന്ത്രി തിരിച്ച് വന്നത് 2018 സെപ്തംബര്‍ 23നാണ്. മൂന്നാംതീയതി ഓഫീസില്‍ ഒരു ഫയല്‍ എത്തുകയും സംപ്തംബര്‍ ഒമ്ബതിന് ഫയലില്‍ ഒപ്പുവച്ചതായുള്ള രേഖകളും സന്ദീപ് വാര്യര്‍ പുറത്തുവിട്ടു. കേരളത്തില്‍ രണ്ട് മുഖ്യമന്ത്രിയുണ്ടോയെന്നും ഈ ഫയലില്‍ ഒപ്പുവച്ചത് ശിവശങ്കറാണോ സ്വപ്ന സുരേഷാണോയെന്നും അദ്ദേഹം ചോദിക്കുന്നു. മുഖ്യമന്ത്രിയുടെ കള്ള ഒപ്പിടാനൊരാളെ പാര്‍ട്ടി അറിഞ്ഞ് നിയമിച്ചിട്ടുണ്ടോയെന്നും സന്ദീപ് വാര്യര്‍ ആരോപിക്കുന്നുണ്ട് .
https://www.facebook.com/Malayalivartha
























