ഗുണ്ടകളുടെ ഭീഷണി കാരണം വീട്ടിലിരുന്നു പഠിക്കാന്‍ സാധിക്കുന്നില്ല; നടപടി വേണം; പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ച് തിരുവനന്തപുരം സ്വദേശിനി

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ച് തിരുവനന്തപുരം സ്വദേശിനി. കത്തിന്റെ ഉള്ളടക്കം വായിച്ച് ഏവരും ഞെട്ടി ; ഗുണ്ടകളുടെ ഭീഷണി കാരണം വീട്ടിലിരുന്നു പഠിക്കാന്‍ സാധിക്കുന്നില്ലെന്നും നടപടി വേണമെന്നും ആവശ്യപ്പെട്ടായിരുന്നു പെണ്‍കുട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചത് . തിരുവനന്തപുരം പേട്ട ആനയറ വാഴവിള ആഞ്ജനേയത്തില്‍ സുജിത്ത് കൃഷ്ണയുടെ മകള്‍ ഗൗരി നന്ദന (13) യാണ് കത്തയച്ചത്. ഗുണ്ടകളെ സംരക്ഷിക്കുന്നത് ചില പോലീസ് ഉദ്യോഗസ്ഥരാണെന്നും ഗൗരി കത്തില്‍ ചൂണ്ടിക്കാട്ടുന്നു.
പെണ്‍കുട്ടിയുടെ അച്ഛന്‍ ഒരു പോലീസ് ഉദ്യോഗസ്ഥനെതിരെ പരാതി നല്‍കിയിരുന്നു. കേസ് ഒത്തുതീര്‍ക്കാനുള്ള ശ്രമങ്ങളെ ഗൗരിയുടെ അച്ഛന്‍ അനുകൂലിച്ചില്ല. ഇതോടെ ഗുണ്ടാശല്യം തുടങ്ങുകയായിരുന്നു . നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതികളാണ് ശല്യം ചെയ്യുന്നത്. കമ്മീഷണര്‍ക്ക് പരാതി നല്‍കിയപ്പോള്‍ ഗുണ്ടകളെ അറസ്റ്റു ചെയ്‌തെങ്കിലും ചില പോലീസ് ഉദ്യോഗസ്ഥര്‍ ഇടപെട്ട് മാതാപിതാക്കള്‍ക്ക് എതിരെ കള്ളക്കേസ് എടുക്കുകയാണ് ഉണ്ടായത്. ആഭരണം തട്ടിയെടുത്തെന്നും വിവരമറിഞ്ഞ് ചോദിക്കാന്‍ എത്തിയവരെ വീടിനുള്ളില്‍ പൂട്ടിയിട്ടെന്നുമാണ് കേസ്. ഈ കേസില്‍ ഇവര്‍ ജാമ്യത്തിലാണെന്ന് പോലീസ് പറഞ്ഞു.
https://www.facebook.com/Malayalivartha
























