കാട്ടാക്കടയില്‍ തടി കയറ്റി വന്ന ലോറി മറിഞ്ഞു... പാര്‍ക്ക് ചെയ്തിരുന്ന ഇരുചക്രവാഹനം അടിയില്‍പെട്ട് തകര്‍ന്നു... ഡ്രൈവറും വഴിയാത്രക്കാരും രക്ഷപ്പെട്ടത് തലനാരിഴക്ക്

കാട്ടാക്കടയില്‍ തടി കയറ്റി വന്ന ലോറി മറിഞ്ഞു... പാര്‍ക്ക് ചെയ്തിരുന്ന ഇരുചക്രവാഹനം അടിയില്‍പെട്ട് തകര്‍ന്നു... ഡ്രൈവറും വഴിയാത്രക്കാരും രക്ഷപ്പെട്ടത് തലനാരിഴക്ക്.കാട്ടാക്കട-കുറ്റിച്ചല്‍ റോഡില്‍ കാട്ടാക്കട മാര്‍ക്കറ്റിനുസമീപമുള്ള കാലന്‍കുഴിക്കടുത്താണ് സംഭവം. ഇവിടെ പാര്‍ക്ക് ചെയ്തിരുന്ന ഇരുചക്രവാഹനം അടിയില്‍പെട്ട് തകര്‍ന്നു. ഇന്നലെ രാവിലെ പത്ത്മണിയോടെ മാര്‍ക്കറ്റിനുസമീപം ശ്രീകൃഷ്ണപുരം റോഡ് തിരിയുന്നിടത്ത് വളവിലാണ് അപകടം നടന്നത്. പനച്ചമൂട് സ്വദേശികളായ ഡ്രൈവര്‍ ലാല്‍, ക്ലീനര്‍ സെയ്ദ് എന്നിവരാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്. നിറയെ തടിയുമായി വന്ന ലോറി, കൊടും വളവില്‍ പൊട്ടിപ്പൊളിഞ്ഞു ഗര്‍ത്തങ്ങള്‍ രൂപപ്പെട്ട റോഡില്‍ എത്തിയതോടെ മുന്നോട്ടുപോകാന്‍ കഴിയാതെ കുടുങ്ങി.
ഡ്രൈവര്‍ വാഹനം നിര്‍ത്തിയ ശേഷം വാഹനം മുന്നോട്ടെടുക്കുന്നതിനിടെ മറിയുകയായിരുന്നു. അപകടസമയം സ്‌കൂട്ടറില്‍ കടന്നുപോയ ആളും അത്ഭുതകരമായാണ് രക്ഷപ്പെട്ടത്.
്. ചെറുതും വലുതുമായ ലോറികള്‍ ഭാരം കയറ്റി വന്ന് കുഴിയില്‍പെടുകയും പലപ്പോഴും പിന്നിലും മുന്നിലും വരുന്ന വാഹനങ്ങളില്‍ ഉള്ളവരോ ഇതുവഴി കടന്നുപോകുന്ന കാല്‍നടയാത്രക്കാരോ ആണ് ഇവര്‍ക്ക് രക്ഷയാകുന്നത്. റോഡിന്റെ ശോച്യാവസ്ഥയെക്കുറിച്ച് നിരവധി പരാതികള്‍ പറഞ്ഞിട്ടും നടപടിയെടുക്കാന്‍ അധികൃതര്‍ തയ്യാറായിട്ടില്ല. കാട്ടാക്കട-കുറ്റിച്ചല്‍ റോഡിലെ വന്‍കുഴികളില്‍ അപകടങ്ങള്‍ നിത്യസംഭവമാണ്.
https://www.facebook.com/Malayalivartha
























