മുഖ്യമന്ത്രിയുടെ രാജി അനിവാര്യമാണ് എന്ന് തെളിയിക്കുന്നതാണ് ഓരോ ദിവസവും; കെ. സുരേന്ദ്രന്‍

മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനവുമായി ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ രംഗത്ത്. മുഖ്യമന്ത്രിയുടെ രാജി അനിവാര്യമാണ് എന്ന് തെളിയിക്കുന്നതാണ് ഓരോ ദിവസവും പുറത്തുവരുന്ന തെളിവുകളെന്നും മുഖ്യമന്ത്രിക്ക് രാജിവെക്കാന്‍ പറ്റിയ ദിവസം ഇന്നാണെന്നും കെ. സുരേന്ദ്രന്‍ ആഞ്ഞടിച്ചു.
മയക്കുമരുന്ന് ഇടപാടില്‍ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍െറ മകനെക്കുറിച്ച് പാര്‍ട്ടി എന്താണ് ഒരക്ഷരം മിണ്ടാത്തത്? ബംഗളൂരുവില്‍ അറസ്റ്റിലായ അന്താരാഷ്ട്ര മയക്കുമരുന്ന് സംഘാംഗം അനൂപ് മുഹമ്മദിെന്‍റ ബിനാമിയാണ് ബിനീഷ് കോടിയേരി. സാമ്ബത്തിക സഹായം നല്‍കിയത് ബിനീഷ് കോടിയേരിയാണെന്ന് അനൂപ് മുഹമ്മദ് മൊഴി നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
അന്താരാഷ്ട്ര കള്ളക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് മാത്രമല്ല, എ.കെ.ജി സെന്‍ററും ഭാഗമാണ്. മുഖ്യമന്ത്രിയുടെ ഓഫീസ് അധോലോക കള്ളന്‍മാരുടെ താവളമായി മാറി. രാഷ്ട്രീയത്തില്‍ അല്‍പമെങ്കിലും ധാര്‍മ്മികത അവശേഷിക്കുന്നുണ്ടെങ്കില്‍ മുഖ്യമന്ത്രിക്ക് രാജിവെക്കാന്‍ പറ്റിയ ദിവസം ഇന്നാണെന്നും കെ. സുരേന്ദ്രന്‍ പ്രതികരിച്ചു.
https://www.facebook.com/Malayalivartha
























