Widgets Magazine 

30
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


അഞ്ച് സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശമായ ഡൽഹിയിലും വോട്ടർ പട്ടികയുടെ പ്രത്യേക തീവ്ര പുനഃപരിശോധനാ സമയപരിധി തെരഞ്ഞെടുപ്പ് കമ്മീഷൻ നീട്ടി


ചാഞ്ചാട്ടങ്ങൾക്കൊടുവിൽ... സംസ്ഥാനത്ത് ഇന്ന് സ്വർണവില കുത്തനെ താഴ്ന്ന നിലയിൽ... വെള്ളി വിലയിലും കുറവ്‌


ആഘോഷിച്ച് ഇറാൻ... ഇസ്രയേലിൽ കിങ്മേക്കറായി അറബ് പാർട്ടികൾ, നെതന്യാഹുവിന്റെ പാർട്ടി ഏറ്റവും വലിയ ഒറ്റകക്ഷി; കേവലഭൂരിപക്ഷമില്ല, ഇറാൻ യുദ്ധം ഗതിയെങ്ങോട്ട്?


ന്യൂസിലൻഡിനെതിരായ അഞ്ച് മത്സരങ്ങളുടെ ടി20 പരമ്പരയിലെ നാലാം മത്സരം ഇന്ന് ഉച്ചയ്ക്ക് 12.30 ന് ഓക്ക്ലൻഡിലെ ഈഡൻ പാർക്കിൽ...


വിദ്യാർത്ഥികളുടെ ആവശ്യങ്ങളെല്ലാം അംഗീകരിച്ചു...ജാമിയ മിലിയ ഇസ്ലാമിയ സർവകലാശാലയിൽ വിദ്യാർഥിസമരത്തിനു മുന്നിൽ മുട്ടുമടക്കി മാനേജ്‌മന്റ്...

'കവിയൂരിലെ അനഘയെ ബലാത്സംഗം ചെയ്തു , ആ പാവം ബ്രാഹ്മണനെ കെട്ടിത്തൂക്കി , മറ്റുള്ളവരെ വിഷം കൊടുത്തു കൊന്ന പാപം ഒക്കെ അനുഭവിക്കാതെ എവിടെ പോകും കൊടിയേരി...?? അനുഭവിക്കുക തന്നെ വേണ്ടിവരും..! അല്ലെങ്കിൽ കാലം അനുഭവിപ്പിക്കുക തന്നെ ചെയ്യും!...' ബിനീഷ് കോടിയേരിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ക്രൈം നന്ദകുമാർ

03 SEPTEMBER 2020 03:46 PM IST
മലയാളി വാര്‍ത്ത

More Stories...

പിക്ക് അപ്പ്‌ വാനും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം...

പാലക്കാട് ജില്ലയിലെ നെല്ല് സംഭരണം; പാഡി പ്രൊക്യൂർമെൻ്റ് അസിസ്റ്റന്റുമാരെ നിയമിച്ച് ഈ മാസം 26 ന് സപ്ലൈകോ ഉത്തരവ് പുറപ്പെടുവിച്ചതായി ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്

ഇടുക്കി ഉപ്പുതറയ്ക്ക് സമീപം ബൈക്ക് നിയന്ത്രണംവിട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ രണ്ട് വിദ്യാർഥികൾക്ക് ദാരുണാന്ത്യം

പാലക്കാട് കറുകപുത്തൂര്‍ ക്വാറിയില്‍ അപകടത്തില്‍പ്പെട്ട ലോറി ഡ്രൈവറുടെ മൃതദേഹം കണ്ടെത്തി...

പരീക്ഷാ ക്രമക്കേട്... പിഎസ്‌സി സെക്രട്ടറിക്ക് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ്... നാളെ ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് ഹാജരാകാനാണ് നിര്‍ദേശം

സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരി ഇത് ആദ്യമായല്ല വിവാദങ്ങളിൽപ്പെടുന്നത് .പല തവണയും ബിനീഷ് കൊടിയേരിക്കെതിരെ ഗുരുതര ആരോപങ്ങൾ ഉയർന്നുവന്നിട്ടുണ്ട് .ഏറ്റവും ഒടുവിൽ മയക്കുമരുന്ന് കേസിൽ പിടിയിലായ അനൂപ് മുഹമ്മദുമായും അടുത്ത ബന്ധമുണ്ട് എന്ന് തെളിവ് സഹിതം വെളിപ്പെട്ടതുമാണ് .സിനിമ ലോകത്തെ പല പ്രമുഖരും ഈ സംഘത്തിൽ ഉണ്ടെന്ന ആരോപണവും നിലവിൽ ഉയർന്നു കഴിഞ്ഞു . എന്നാൽ ഇപ്പോൾ ബിനീഷ് കോടിയേരിക്കെതിരെയുള്ള ക്രൈം നന്ദകുമാറിന്റെ ഒരു ഫേസ്ബുക് പോസ്റ്റ് ശ്രദ്ധേയമാവുകയാണ് .അതിങ്ങനെയാണ് .

ബാംഗ്ലൂർ മയക്കുമരുന്നു കേസുമായി ബന്ധപ്പെട്ട് ബിനീഷ് കോടിയേരിയുടെ പേര് പുറത്തുവന്നിരിക്കുകയാണ്. എന്നാൽ ബിനീഷ് കൊടിയേരിയുടെ പേരില്ലാത്ത ഏത് അധോലോക- മാഫിയ- പെൺവാണിഭംഗൾ ആണ് ഉള്ളത്...? ഇത്തരത്തിലുള്ള അധോലോക -മാഫിയ- പെൺവാണിഭ സംഘങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ആരുടെ പേരില്ലെങ്കിലും ബിനീഷ് കൊടിയേരിയുടെ പേര് ഉറപ്പായിട്ടും ഉണ്ടായിരിക്കും. അത്രയ്ക്കും അസാധാരണ കഴിവാണ് ഇക്കാര്യങ്ങളിൽ ബിനീഷ് കോടിയേരിക്ക് ഉള്ളതെന്ന് കഴിഞ്ഞകാല സംഭവങ്ങളിൽ തെളിയിച്ചിട്ടുള്ളതല്ലേ . ..? ക്രൈം നിരവധിതവണ ഇക്കാര്യങ്ങൾ പ്രസിദ്ധീകരിച്ചിട്ടുള്ളതാണ് .

കവിയൂർ സെക്സ് റാക്കറ്റ് കേസിൽ കവിയൂർ മഹാദേവ ക്ഷേത്രത്തിലെ പൂജാരിയായ നാരായണൻ നമ്പൂതിരിയും കുടുംബവും കൊല്ലപ്പെടുകയുണ്ടായി. ആ പാവം സാധു ബ്രാഹ്മണൻറെ സുന്ദരിയും നർത്തകിയുമായ പ്രായപൂർത്തിയാകാത്ത മകളെ കടിച്ചു കീറി ബലാത്സംഗം ചെയ്തവരിൽ പ്രമുഖനാണ് ബിനീഷ് കോടിയേരി എന്ന് ഹൈക്കോടതി ജസ്റ്റിസ് ബസന്തിന് അനഘയുടെ സുഹൃത്തായ ശ്രീലേഖ എന്ന പെൺകുട്ടി അയച്ച കത്തിൽ വ്യക്തമാക്കിയിട്ടുള്ളതല്ലേ.....??

സിനിമാനടി ആക്കാമെന്ന് മോഹം നൽകി ബിനീഷ് കോടിയേരിയും എം എ ബേബിയും മകനും പ്രൊഡ്യൂസർ സജി നന്ത്യാട്ട്ം കോട്ടയം പോലീസ് സൂപ്രണ്ട് ഗോപിനാഥ് അടക്കമുള്ളവർ ലൈംഗികമായി ഉപയോഗിച്ചു എന്നാണ് കത്തിലുള്ളത് .അത് മാത്രമല്ല ഫിലിം പ്രൊഡ്യൂസർ എന്ന നിലയിലായിരുന്നു ബിനീഷ് കോടിയേരിയെ ഫൈവ് സ്റ്റാർ കൂട്ടിക്കൊടുപ്പുകാരി ആയ ലതാ നായർ പരിചയപ്പെടുത്തിക്കൊടുത്തത് എന്നും കത്തിൽ ഉണ്ടായിരുന്നു . പിന്നീട് ടിവിയിൽ കോടിയേരി ബാലകൃഷ്ണൻറെ മകനാണ് ബിനീഷ് എന്ന് മനസ്സിലായതോടെ അനഘ ലതാ നായരോട് ദേഷ്യപ്പെട്ടു എന്നും കത്തിൽ ഉണ്ടായിരുന്നതായി മാധ്യമം വാരിക വെളിപ്പെടുത്തിയിട്ടുണ്ട്.എസ്എഫ്ഐ ക്ക് വേണ്ടി ഗുണ്ടാ പ്രവർത്തനങ്ങൾ നടത്തിയിരുന്ന ബിനീഷ് കോടിയേരി ഗൾഫിൽ എത്തിയതോടെ അല്ലേ അധോലോക പെൺവാണിഭ മാഫിയ ഗ്രൂപ്പുകളുമായി ചേർന്ന് പ്രവർത്തിക്കാൻ തുടങ്ങിയത് ....?ഗൾഫിൽ സഹോദരൻ ബിനോയിയുമായി ചേർന്ന് ബാർ ഹോട്ടലും നൈറ്റ് പാർട്ടിയും കാബറെ ഡാൻസും പെൺവാണിഭവും എല്ലാം നടത്തിയതിൻറെ "കോരിത്തരിപ്പിക്കുന്ന" കഥകൾ ക്രൈം എത്ര തവണ പ്രസിദ്ധീകരിച്ചിരിക്കുന്നു. ..?? കോടിയേരി ബാലകൃഷ്ണൻ ആഭ്യന്തര മന്ത്രി ആയപ്പോൾ വകുപ്പിനെ കൈകാര്യം ചെയ്തിരുന്നത് ബിനീഷ് കോടിയേരി ആയിരുന്നില്ലേ..? അങ്ങനെ കിട്ടിയ കോടികൾ അല്ലേ വിദേശത്ത് മുടക്കിയത്...?

ഈ അടുത്ത കാലത്തല്ലേ ബിനീഷിൻറെ സഹോദരൻ ബിനോയ് മുംബൈയിൽ ഭാര്യയാക്കി താമസിപ്പിച്ചിരുന്ന തൻറെ ഹോട്ടലിലെ നിശാ നർത്തകിയുടെയും കുഞ്ഞിൻറെയും കഥ പുറത്തുവന്നത് ...? ബിനോയുടെ കുട്ടിയാണെന്ന് തെളിയിക്കുന്നതിന് ഡിഎൻഎ ടെസ്റ്റ് നടത്താൻ പോലീസ് അയച്ചിട്ട് ഉണ്ടെങ്കിലും ഇക്കാര്യം കോടികൾ കൊടുത്തല്ലേ സെറ്റിൽ ചെയ്തത് ?? കോടിയേരി ബാലകൃഷ്ണൻറെ ഭാര്യ വിനോദിനി മുമ്പ് ആലപ്പാട്ട് സണ്ണിയുടെ ആരായിരുന്നു കോടിയേരി...? സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട കരിയർ ആയി പ്രവർത്തിച്ച വാർത്ത മംഗളം അടക്കം റിപ്പോർട്ട് ചെയ്തിട്ടില്ലേ...? ക്രൈം ഇതിനെ കുറിച്ചുള്ള വിശദമായ അന്വേഷണ റിപ്പോർട്ട് പ്രസിദ്ധീകരിച്ചപ്പോൾ അതിനെതിരെ ഒരു വിരൽ എങ്കിലും അനക്കിയോ...?ബിജു രാധാകൃഷ്ണൻറെ ഭാര്യ രശ്മിയെ ബിജുരാധാകൃഷ്ണനും സരിത എസ് നായരും ചേർന്ന് കൊന്നപ്പോൾ അസ്വഭാവികമായ മരണമെന്ന് ആക്കി സരിത എസ് നായരെയും ബിജുരാധാകൃഷ്ണനെയും രക്ഷപ്പെടുത്തിയത് താങ്കളല്ലേ കോടിയേരി...? ആഭ്യന്തരമന്ത്രിയായിരുന്ന താങ്കളുടെ ഓഫീസിൽ നിത്യ സന്ദർശക ആയിരുന്നില്ലേ സരിത നായർ...?? എത്ര "മനോഹരമായ അനുഭവങ്ങൾ "സരിത നായർ താങ്കൾക്ക് സമ്മാനിച്ചു കോടിയേരി ...? ഞാനിവിടെ എഴുതണമോ..? അവസാനം എൻറെ പരാതിയിൽ അല്ലേ അന്നത്തെ മുഖ്യമന്ത്രി മന്ത്രി വിഎസ് അച്യുതാനന്ദൻ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവ് നൽകിയത്...?

ഇതൊക്കെ പുറത്തു കൊണ്ടുവന്നതിന് പ്രതികാരം തീർക്കാൻ ആഭ്യന്തരമന്ത്രിയായിരുന്ന താങ്കൾ എന്താണ് എന്നോട് ചെയ്തത്..? ചാൻസലർ വാച്ച് ഉടമ... ഇൻറർനാഷണൽ ക്രിമിനൽ ...പെൺ വേട്ടക്കാരൻ... ബലാൽസംഗ വീരൻ അലക്സാണ്ടർൻറെ കള്ള പരാതി വെച്ച് എന്നെ അറസ്റ്റ് ചെയ്തില്ലേ..? അലക്സാണ്ടറുടെ അവിഹിത ബന്ധത്തിലെ രണ്ടു കുട്ടികൾ അയാളുടെതാണെന്ന് ഡിഎൻഎ ടെസ്റ്റിൽ തെളിഞ്ഞത് താങ്കൾക്കറിയാമോ...? അതേ ക്രൈം സത്യം മാത്രമേ എഴുതൂ കോടിയേരി....? ഇപ്പോൾ മയക്കുമരുന്ന് അധോലോക മാഫിയ ഗ്രൂപ്പുമായി ബിനീഷ് കോടിയേരിക്ക് ബന്ധമുള്ള കഥ പുറത്തു വന്നില്ലേ...?എനിക്കെതിരെ മാനനഷ്ടത്തിന് 50 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടു വക്കീൽ നോട്ടീസ് അയച്ചിട്ടു 15 വർഷം കഴിഞ്ഞില്ലേ കൊടിയേരി...? ബിനീഷ് കോടിയേരി ഇൻറർനാഷണൽ അധോലോക പെൺവാണിഭ മാഫിയ രാജാവാണെന്നും പ്രായപൂർത്തിയാകാത്ത അനഘയെ ബലാത്സംഗം ചെയ്തു എന്നും ക്രൈം ലെ വാർത്തയ്ക്കെതിരെ അല്ലേ മുഖ്യമായും താങ്കൾ നോട്ടീസ് അയച്ചത് ...? സമയ പരിധിക്കുള്ളിൽ കേസ് ഫയൽ ചെയ്തില്ലെങ്കിൽ കുറ്റം ചെയ്തു എന്നാണ് നിയമപരമായി പറയുന്നത് എന്ന് താങ്കൾക്ക് അറിയില്ലേ...? അതേ ബിനീഷ് കോടിയേരി അധോലോക .. പെൺവാണിഭ.. മാഫിയ.. കിംഗ് ആണെന്നും അനഘ എന്ന പതിനഞ്ചുകാരിയെ ബലാത്സംഗം ചെയ്തു എന്നുമുള്ള ക്രൈം പ്രസിദ്ധീകരിച്ച വാർത്തകൾ താങ്കൾ അംഗീകരിച്ചിരിക്കുന്നു എന്നല്ലേ അർത്ഥം...?

ഇത്തരത്തിലുള്ള തെളിവുകൾ പുറത്തു വരാതിരിക്കാൻ വേണ്ടി അല്ലേ കൊടിയേരി, ഇപ്പോഴത്തെ പിണറായി വിജയൻറെ മരുമകൻ മുഹമ്മദ് റിയാസും ഗുണ്ടകളും ക്രൈം ഓഫീസിൽ കയറി പെട്രോളൊഴിച്ച് കവിയൂർ കേസ് രേഖകൾ അടക്കം കത്തിച്ചത്...? കവിയൂരിലെ അനഘയെ ബലാത്സംഗം ചെയ്തു , ആ പാവം ബ്രാഹ്മണനെ കെട്ടിത്തൂക്കി , മറ്റുള്ളവരെ വിഷം കൊടുത്തു കൊന്ന പാപം ഒക്കെ അനുഭവിക്കാതെ എവിടെ പോകും കൊടിയേരി...?? അനുഭവിക്കുക തന്നെ വേണ്ടിവരും..! അല്ലെങ്കിൽ കാലം അനുഭവിപ്പിക്കുക തന്നെ ചെയ്യും ! അതാണ് കാലത്തിൻറെ കാവ്യനീതി!! കാത്തിരിക്കുക...!!!!

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ന്യൂസിലൻഡിനെതിരെ നാലാം ടി20യിൽ ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ ശ്രേയസ് അയ്യർ ബൗളിങ് തെരഞ്ഞെടുത്തു...  (1 hour ago)

പിക്ക് അപ്പ്‌ വാനും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം...  (2 hours ago)

  പ്രശസ്ത ഹോളിവുഡ് താരം പാട്രിക് സ്റ്റുവർട്ട് അന്തരിച്ചു....  (3 hours ago)

എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസ് കോർപ്പറേഷന് കീഴിലുള്ള 'ന്യൂ ആംനസ്റ്റി സ്കീം 2025' തിങ്കളാഴ്ച തൊഴിൽ-തൊഴിൽ മന്ത്രാലയം മൂന്ന് മാസത്തേക്ക് കൂടി നീട്ടി  (3 hours ago)

അഞ്ച് സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശമായ ഡൽഹിയിലും വോട്ടർ പട്ടികയുടെ പ്രത്യേക തീവ്ര പുനഃപരിശോധനാ സമയപരിധി തെരഞ്ഞെടുപ്പ് കമ്മീഷൻ നീട്ടി  (3 hours ago)

ഓഹരി വിപണിയില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും നേട്ടം... ബിഎസ്ഇ സെന്‍സെക്‌സ് 130ലധികം പോയിന്റ് മുന്നേറി  (3 hours ago)

പാലക്കാട് ജില്ലയിലെ നെല്ല് സംഭരണം; പാഡി പ്രൊക്യൂർമെൻ്റ് അസിസ്റ്റന്റുമാരെ നിയമിച്ച് ഈ മാസം 26 ന് സപ്ലൈകോ ഉത്തരവ് പുറപ്പെടുവിച്ചതായി ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്  (4 hours ago)

ബീഹാർ സ്വദേശി ജുബൈലിൽ നിര്യാതനായി...  (4 hours ago)

ചാഞ്ചാട്ടങ്ങൾക്കൊടുവിൽ... സംസ്ഥാനത്ത് ഇന്ന് സ്വർണവില കുത്തനെ താഴ്ന്ന നിലയിൽ... വെള്ളി വിലയിലും കുറവ്‌  (5 hours ago)

  സംസ്ഥാന സ്‌കൂൾ കായികമേളയിലെ ഗെയിംസ് മത്സരങ്ങൾ ഇന്ന്‌ സമാപിക്കും...  (5 hours ago)

പണമിടപാടുകളിലും വാഹന ഉപയോഗത്തിലും അതീവ ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ?  (5 hours ago)

ഇടുക്കി ഉപ്പുതറയ്ക്ക് സമീപം ബൈക്ക് നിയന്ത്രണംവിട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ രണ്ട് വിദ്യാർഥികൾക്ക് ദാരുണാന്ത്യം  (5 hours ago)

പാലക്കാട് കറുകപുത്തൂര്‍ ക്വാറിയില്‍ അപകടത്തില്‍പ്പെട്ട ലോറി ഡ്രൈവറുടെ മൃതദേഹം കണ്ടെത്തി...  (5 hours ago)

ഗാസ ജില്ലയിലുള്ള ഷിന്റാഫു തടാകം പൊട്ടിയൊഴുകി... ഇന്ത്യയിൽ മിന്നൽ പ്രളയ മുന്നറിയിപ്പ്...അപകടം മുന്നിൽകണ്ട് പ്രദേശത്തെ ജനങ്ങളെ നേരത്തെ ഒഴിപ്പിച്ചു  (6 hours ago)

പരീക്ഷാ ക്രമക്കേട്... പിഎസ്‌സി സെക്രട്ടറിക്ക് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ്... നാളെ ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് ഹാജരാകാനാണ് നിര്‍ദേശം  (6 hours ago)

Malayali Vartha Recommends