Widgets Magazine
27
Nov / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വൈറ്റ് ഹൗസ് അടച്ചിട്ടു..ഔദ്യോഗികവസതിയായ വൈറ്റ് ഹൗസിനു തൊട്ടു മുൻപിൽ ഭീകരൻ നുഴഞ്ഞു കയറി..അമേരിക്കയിൽ സുരക്ഷാ അവതാളത്തിലോ..അതിസുരക്ഷാ മേഖലയില്‍ ഭീകരാക്രമണം..


ഞെട്ടലോടെ ലോകം... ഹോങ്കോങ്ങിലെ പാർപ്പിട സമുച്ചയങ്ങളിൽ വൻ തീപിടിത്തം; 44 മരണം, നിരവധി പേർ കുടുങ്ങിക്കിടക്കുന്നു, 279 പേരെ കാണാതായി, വൈറ്റ് ഹൗസിനു സമീപമുണ്ടായ വെടിവയ്പിൽ 2 സൈനികർക്ക് പരുക്ക്; പ്രതി പിടിയിൽ, അഫ്ഗാൻ സ്വദേശിയെന്ന് സംശയം


ഭക്തർക്ക് സു​ഗമദർശനം....ശബരിമലയിൽ ദർശനം നടത്തിയവരുടെ എണ്ണം പത്ത് ലക്ഷത്തോടടുക്കുന്നു....


സങ്കടക്കാഴ്ചയായി... വെൽഡിങ് ജോലി ചെയ്യുന്നതിനിടെ ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം


മുൻകൂറായി പണമടക്കാത്തതിന്റെ പേരിൽ ചികിത്സ നിഷേധിക്കരുത്..... സ്വകാര്യ ആശുപത്രികൾക്കും കർശന നിർദ്ദേശങ്ങളുമായി ഹൈക്കോടതി, ക്ലിനിക്കൽ ഫീസുകൾ പ്രദർശിപ്പിക്കണം, പരാതികൾ ഡിജിപിക്ക് നേരിട്ടു നൽകാം...

ഒടുവില്‍ കോണ്‍സുലല്‍ ജനറലിലേക്ക് അന്വേഷണം: തീവ്രവാദ സഹായമെത്തിയെങ്കില്‍ പിടി വീഴും

21 SEPTEMBER 2020 11:36 AM IST
മലയാളി വാര്‍ത്ത

More Stories...

കടംപള്ളിയുടെ ഫ്രസ്‌ട്രേഷൻ നടുറോഡിൽ...!പത്മകുമാർ സമനിലതെറ്റിച്ചു...! ജനം കൂക്കി വിളിച്ച് നാറ്റിച്ച് വിട്ടു

ബംഗാള്‍ ഉള്‍ക്കടലിനും ശ്രീലങ്കയ്ക്കും മുകളിലെ അതിതീവ്ര ന്യൂന മര്‍ദ്ദം... വരും മണിക്കൂറുകളില്‍ ചുഴലിക്കാറ്റായി മാറാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

ശരിയായ ബുക്കിങ് കൂപ്പണ്‍ ഉള്ളവരെ മാത്രം പമ്പയില്‍ നിന്നും മുകളിലേക്ക് കടത്തിവിട്ടാല്‍ മതി... ബുക്കിങ് കൂപ്പണുകളില്‍ ക്രമക്കേടുകള്‍ വരുത്തുന്നത് ക്രിമിനല്‍ കുറ്റകരം... ശബരിമലയില്‍ ബുക്കിങ്ങ് തീയതിയും സമയവും തെറ്റിച്ച് വരുന്ന ഭക്തരെ കടത്തിവിടേണ്ടെന്ന് ഹൈക്കോടതി...

ശംഖുമുഖം വളഞ്ഞ് കേന്ദ്ര സേന..മുക്കും മൂലയും അരിച്ചുപെറുക്കി...! ഡിസംബർ 3-ന് സംഭവിക്കുന്നത്..!

വീണ്ടും കാട്ടാന ആക്രമണം.... നിലമ്പൂരിൽ കാട്ടാനയുടെ ആക്രമണത്തിൽ അതിഥിതൊഴിലാളി കൊല്ലപ്പെട്ടു

ഒടുവില്‍ യു എ ഇ കോണ്‍സുലല്‍ ജനറലിലേക്ക് കസ്റ്റംസിന്റെ അന്വേഷണം. ഏറെ നാളായി കേരളം കാത്തിരിക്കുന്നതാണ് ഈ വാര്‍ത്ത.സ്വര്‍ണ്ണകള്ളക്കടത്ത് വാര്‍ത്തകള്‍ തുടങ്ങിയ ശേഷം ആദ്യമായാണ് ഒരു ഏജന്‍സി കോണ്‍സുലല്‍ ജനറലിലേക്ക് അന്വേഷണം വ്യാപിപ്പിക്കുന്നത്. എന്‍ ഐ എ ഇതിനുള്ള ശ്രമം നടത്തി യു എ ഇയിലേക്ക് വരെ ചെന്നെങ്കിലും അവര്‍ക്ക് നയതന്ത്ര ഉദ്യോഗസ്ഥരെ കാണാന്‍ പോലും കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയില്ല.

എന്നാല്‍ അല്‍ ക്വയ്ദ തീവ്രവാദികള്‍ കേരളത്തില്‍ നിന്നും പിടിയിലായ പശ്ചാത്തലത്തില്‍ അവര്‍ക്കുള്ള പണം കേരളത്തില്‍ നിന്നാണ് ലഭിക്കുന്നതെന്ന ദേശീയ അന്വേഷണ ഏജന്‍സിയുടെ കണ്ടെത്തല്‍ അതീവ ഗൗരവമായാണ് കേന്ദ സര്‍ക്കാര്‍ എടുക്കുന്നത്. ഇവര്‍ക്കുള്ള സഹായം ലഭിക്കുന്നത് പാകിസ്ഥാനില്‍ നിന്നാണ്. വിവാദത്തിലായ സ്വര്‍ണ്ണക്കടത്ത് കടത്ത് കേസില്‍ അല്‍ക്വയ്ദക്കുള്ള പണം വന്നിട്ടുണ്ടെങ്കില്‍ കേന്ദ്രസര്‍ക്കാര്‍ വെറുതെ വിടില്ല. ഇല്ലെങ്കില്‍ പ്രതീക്ഷിക്കുന്നതൊന്നും സംഭവിക്കില്ല.

നയതന്ത്ര ചാനല്‍ വഴി ഖുര്‍ആന്‍, ഈന്തപ്പഴം എന്നിവയിറക്കിയ സംഭവത്തില്‍ തിരുവനന്തപുരത്തെ യുഎഇ കോണ്‍സുലേറ്റ് ജീവനക്കാരെ അടക്കം ചോദ്യം ചെയ്യാന്‍ കസ്റ്റംസ് നീക്കം തുടങ്ങി. ഇന്ത്യക്കാരായ ജീവനക്കാരെയാകും ആദ്യം ചോദ്യം ചെയ്യാന്‍ നോട്ടീസ് നല്‍കി വിളിപ്പിക്കുക. കോണ്‍സുലല്‍ ജനറലിനെ അടക്കം ഉള്‍പ്പെടുത്തിയാണ് അന്വേഷണമെങ്കിലും ഇക്കാര്യത്തില്‍ കേന്ദ്ര അനുമതിയടക്കം ലഭിച്ചാല്‍ മാത്രമെ തുടര്‍ നടപടി സാധ്യമാകുകയുള്ളൂ.കോണ്‍സുലല്‍ ജനറലിനെ ചോദ്യം ചെയ്യാനാകുമെന്ന പ്രതീക്ഷ എന്‍ ഐ എ സംഘത്തിനില്ല.

ഇക്കാര്യത്തില്‍ കേന്ദ്രത്തിന്റെ താത്പര്യങ്ങള്‍ വ്യക്തമാണ്. യു എ ഇയില്‍ മലയാളികള്‍ അടക്കം നിരവധി ഇന്ത്യാക്കാര്‍ ജോലി ചെയ്യുന്നുണ്ട്. ഇന്ത്യയുമായി സുഹൃദ് ബന്ധം കാത്തുസൂക്ഷിക്കുന്ന രാജ്യമാണ് യു എ ഇ.ഒരിക്കലും ഇങ്ങനെയൊരു രാജ്യം കള്ളക്കടത്ത് നടത്തുമെന്ന് കരുതാന്‍ വയ്യ. അതേ സമയം നിരവധി ജീവനക്കാര്‍ പ്രസ്തുത കാര്യാലയങ്ങളില്‍ ജോലി ചെയ്യുന്നുണ്ട്. അവരില്‍ അധികം പേരും ഇന്ത്യാക്കാരാണ്. ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ യു എ ഇയിലുള്ളവരായിരിക്കും. ഇവരുടെ സഹായത്തോടെ ജീവനക്കാര്‍ കള്ളക്കടത്ത് നടത്താനുള്ള സാധ്യത കേന്ദ്രസര്‍ക്കാര്‍ തള്ളികളയുന്നില്ല. അതു കൊണ്ടാണ് നയതന്ത്രബാഗിലൂടെ സ്വര്‍ണ്ണം കടത്തിയെന്ന ആരോപണം അന്നു തന്നെ കേന്ദ്രവിദേശകാര്യ സഹമന്ത്രി വി.മുരളീധരന്‍ തള്ളികളഞ്ഞത്. ഇതിനെതിരെയാണ് ഇടതുപക്ഷം പുകിലുമായി രംഗത്തിറങ്ങിയത്. കേന്ദ്രമന്ത്രിയായ മുരളീധരന് ഇങ്ങനെ മാത്രമേ സംസാരിക്കാന്‍ കഴിയുകയുള്ളു. അതാണ് രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധം.

എന്നാല്‍ അന്വേഷണം യു എ ഇ യിലേക്ക് നീങ്ങാതിരുന്നാല്‍ ഒരിക്കലും ഇപ്പോള്‍ പിടിയിലായ സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതികള്‍ ശിക്ഷിക്കപ്പെടുകയില്ല. സ്വര്‍ണ്ണം അയച്ചയാളും സ്വീകരിച്ചയാളും പിടിക്കപ്പെട്ടിട്ടില്ല. ഫൈസല്‍ ഫരീദ് ഇപ്പോഴും സംശയത്തിന്റെ നിഴലിലാണ്. അവരെ പിടികൂടാതിരുന്നാല്‍ അന്വേഷണം നിസഹായമാവുകയേയുള്ളു. അക്കാര്യം കേന്ദ്ര സര്‍ക്കാരിനും അറിയാം.

അല്‍ ക്വയ്ദ തീവ്രവാദികള്‍ക്കുള്ള പണം ലഭിക്കുന്നുണ്ടെന്ന സംശയത്തിന്റെ പശ്ചാത്തലത്തിലാണ് ദേശീയ അന്വേഷണ ഏജന്‍സി സ്വര്‍ണ്ണക്കടത്ത് അന്വേഷിക്കാന്‍ കേരളത്തിലെത്തിയത്.

അന്വേഷണവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ പ്രതിനിധികളില്‍ നിന്ന് കൂടി മൊഴിയെടുക്കുമെന്നാണ് കസ്റ്റംസ് വൃത്തങ്ങള്‍ അറിയിക്കുന്നത്. ഇതിനിടെ സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിനെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് എന്‍ഐഎ നല്‍കിയ ഹര്‍ജി നാളെ കോടതി പരിഗണിക്കും. ആദായ നികുതി വകുപ്പും പ്രതികളെ ചോദ്യം ചെയ്യണമെന്ന ആവശ്യവുമായി കോടതിയെ സമീപിച്ചിട്ടുണ്ട്.

കസ്റ്റംസിന്റെ നീക്കങ്ങള്‍ മനസിലാക്കിയ ശേഷം എന്‍ ഐ എയും അനേഷണ വഴി പുതുക്കും. തീവ്രവാദികള്‍ക്ക് പണം എത്തിയില്ലെന്ന് കണ്ടെത്തിയാല്‍ സ്വര്‍ണ്ണ കടത്ത് ശൂ എന്ന മട്ടില്‍ വെള്ളത്തില്‍ ഒഴുകി മറയാനാണ് സാധ്യത.

അതേസമയം ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട യുഎഇ സഹകരണത്തില്‍ സംസ്ഥാന സര്‍ക്കാര്‍ അനുമതി തേടിയിരുന്നില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ലൈഫ് മിഷനുമായി ബന്ധപ്പെട്ട് രേഖാമൂലമോ അല്ലാതെയോ സംസ്ഥാന സര്‍ക്കാര്‍ അനുമതി തേടിയിട്ടില്ല. കേരളത്തില്‍ നിന്നുള്ള എംപിമാര്‍ ഉന്നയിച്ച ചോദ്യത്തിന് ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് ആണ് ഇക്കാര്യം സഭയില്‍ വ്യക്തമാക്കിയത്.
നേരത്തെ ലൈഫ് മിഷന്‍ പദ്ധതിയില്‍ കേരളം പ്രോട്ടോക്കോള്‍ ലംഘിച്ചെന്നും അനുമതി തേടിയില്ലെന്നും കേന്ദ്രവിദേശകാര്യ മന്ത്രാലയവും വ്യക്തമാക്കിയിരുന്നു. വിദേശകാര്യ വിഷയമായിരിക്കെ പദ്ധതിക്ക് കേരളം അനുമതി തേടിയില്ലെന്നും പ്രോട്ടോക്കോള്‍ ലംഘനം നടന്നുവെന്നുമാണ് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിന്റെ ഭാഗത്തു നിന്നും വിശദീകരണവും തേടിയിരുന്നു. വിദേശരാജ്യങ്ങളുമായുള്ള കരാറുകള്‍ ഭരണഘടനപ്രകാരം കേന്ദ്രത്തിന്റെ അധികാര പരിധിയില്‍ വരുന്നതാണ്. ഈ കാഴ്ചപ്പാടോടെ കേന്ദ്രസര്‍ക്കാര്‍ വിഷയം പരിശോധിക്കുന്നുണ്ട്.

ലൈഫ് മിഷന്‍ പദ്ധതിയുടെ ഭാഗമായി കേരളത്തിലെത്തിയ സഹായത്തില്‍ എന്തെങ്കിലും കള്ളക്കളി നടന്നിട്ടുണ്ടോ എന്ന് അന്വേഷിക്കാനും കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ഇതിന് തീവ്രവാദ സഹായവുമായി ബന്ധമുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കടംപള്ളിയുടെ ഫ്രസ്‌ട്രേഷൻ നടുറോഡിൽ...!പത്മകുമാർ സമനിലതെറ്റിച്ചു...! ജനം കൂക്കി വിളിച്ച് നാറ്റിച്ച് വിട്ടു  (26 minutes ago)

കേരള അഗ്രിക്കൾച്ചർ യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള ബി.ടെക് ബയോടെക്നോളജി കോഴ്സുകളിലേക്കുള്ള രണ്ടാംഘട്ട സ്ട്രേ വേക്കൻസി താത്ക്കാലിക അലോട്ട്മെന്റ്  (37 minutes ago)

തമിഴ്‌നാട് -ആന്ധ്ര തീരമേഖലകളിലും പുതുച്ചേരിയിലും തീവ്രമഴയ്ക്ക് സാധ്യത  (53 minutes ago)

White House വൈറ്റ് ഹൗസ് അടച്ചിട്ടു  (1 hour ago)

ബുക്കിങ് ഇല്ലാത്തവര്‍ക്ക് സ്‌പോട്ട് ബുക്കിങ് എടുത്തു മാത്രമേ കയറ്റി വിടാവൂ  (1 hour ago)

സെൻസെക്‌സ് ആദ്യമായി 86,000 പോയിന്റ് മറികടന്നു  (2 hours ago)

ശംഖുമുഖം വളഞ്ഞ് കേന്ദ്ര സേന..മുക്കും മൂലയും അരിച്ചുപെറുക്കി...! ഡിസംബർ 3-ന് സംഭവിക്കുന്നത്..!  (2 hours ago)

നിലമ്പൂരിൽ കാട്ടാനയുടെ ആക്രമണത്തിൽ അതിഥിതൊഴിലാളി  (2 hours ago)

പ്രവാസിയുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും  (2 hours ago)

കഞ്ചാവ് ഷാരോണ്‍ അർച്ചനയെ പച്ചയ്ക്ക് കത്തിച്ചത്...!തുറന്ന് പറഞ്ഞ് അച്ഛൻ..! ഫ്രോഡ് ഫാമിലി..!  (2 hours ago)

ലേലത്തിലൂടെ അഞ്ച് ടീമുകൾക്ക് സ്വന്തമാക്കാനാവുക 73താരങ്ങളെയാണ്.  (3 hours ago)

ലിവർപൂളിനെ പരാജയപ്പെടുത്തി പി.എസ്.വിയുടെ ജയം  (3 hours ago)

കഞ്ചാവ് ഷാരോണ്‍ അർച്ചനയെ പച്ചയ്ക്ക് കത്തിച്ചത്...!തുറന്ന് പറഞ്ഞ് അച്ഛൻ..! ഫ്രോഡ് ഫാമിലി..!  (3 hours ago)

കാപ്പാ കേസ് പ്രതിക്ക് നേരെ വെടിയുതിര്‍ത്ത് പൊലീസ്...  (4 hours ago)

കോഴിക്കോട് കൊയിലാണ്ടിയിൽ വാഹനാപകടത്തിൽ ഒരു മരണം.  (4 hours ago)

Malayali Vartha Recommends