കൊവിഡ് സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായും ആരോഗ്യമന്ത്രിമാരുമായും ഉന്നതതല വിര്‍ച്വല്‍ കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി മോദി

കൊവിഡ് സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായും ആരോഗ്യമന്ത്രിമാരുമായും ഉന്നതതല വിര്‍ച്വല്‍ കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി മോദി. ഏഴ് സംസ്ഥാനങ്ങളിലെ മന്ത്രിമാരുമായിട്ടാണ് മോദി കൂടിക്കാഴ്ച നടത്തുന്നത്. മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, കര്‍ണാടക, ഉത്തര്‍പ്രദേശ്, തമിഴ്‌നാട്, ദില്ലി, പഞ്ചാബ് എന്നിവയാണ് ഈ സംസ്ഥാനങ്ങള്‍.
രാജ്യത്താകെയുള്ള സജീവമായ കോവിഡ് കേസുകളില്‍ 63 ശതമാനം കേസുകളുമുള്ളത് ഈ സംസ്ഥാനങ്ങളിലാണ്. കൂടാതെ സ്ഥിരീകരിച്ച കേസുകളില്‍ 65.5 ശതമാനവും മൊത്തം മരണത്തില്‍ 77 ശതമാനവും ഇവിടെയാണ്. ദ്യത്തെ അഞ്ച് സംസ്ഥാനങ്ങള്‍ക്കൊപ്പം പഞ്ചാബ്, ദില്ലി എന്നിവിടങ്ങള്‍ കൂടി കഴിഞ്ഞ ദിവസമാണ് റിപ്പോര്‍ട്ട് ചെയ്തത്. മഹാരാഷ്ട്ര, പഞ്ചാബ്, ദില്ലി എന്നിവിടങ്ങളില്‍ ഉയര്‍ന്ന് കൊവിഡ് മരണ നിരക്ക് റിപ്പോര്‍ട്ട് ചെയ്തിരുന്നു.
"
https://www.facebook.com/Malayalivartha


























