പാർട്ടി നേതാക്കളുടെ പേജിൽ ലൈക്ക്, കമന്റ്, ഷെയർ എന്നിവ ചെയ്തുവെന്ന് ഉറപ്പുവരുത്തണം; പ്രാധാന്യം കിട്ടിക്കൊണ്ടിരിക്കുന്ന എതിരാളികളുടെ കമന്റുകൾ, കൂടുതൽ പ്രശ്നമാകുംമുമ്പേ ഒളിപ്പിക്കുകയോ കളയുകയോ ചെയ്യണം; സാമൂഹിക മാധ്യമങ്ങളുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് സി .പി.എമ്മിന്റെ കൈപ്പുസ്തകം

നവമാധ്യമങ്ങളിൽ സിപിഎം വളരെയധികം വിമർശനങ്ങളും മറ്റും നേരിടുന്നുണ്ട്. നേതാക്കളുടെ പേജിൽ ചെന്ന് കൊടുക്കുന്ന പണിയെ പ്രതിരോധിക്കാൻ എന്തുചെയ്യും എന്നതും പ്രധാനം... സാമൂഹിക മാധ്യമങ്ങളുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് ‘ക്യാപ്‌സ്യൂളു’കളുമായി സി.പി.എമ്മിന്റെ കൈപ്പുസ്തകം തയ്യാറായി കഴിഞ്ഞു.. എങ്ങനെ ഫെയ്സ്ബുക്ക്, ട്വിറ്റർ അക്കൗണ്ടുകൾ തുടങ്ങാം എന്നതുമുതൽ അക്കൗണ്ട് ഹാക്ക് ചെയ്താൽ എന്ത് ചെയ്യണമെന്നുവരെ ഇതിൽ വിശദമാക്കുന്നുണ്ട്. സി.പി.എമ്മിന്റെ ജില്ല, ഏരിയ തലങ്ങളിലുള്ള നവമാധ്യമ സമിതികൾക്കാണ് കൈപ്പുസ്തകം നൽകുന്നത്.
പുസ്തകത്തിലെ പ്രധാന നിർദേശങ്ങൾഇങ്ങനെയാണ്. പാർട്ടി നേതാക്കളുടെ പേജിൽ ലൈക്ക്, കമന്റ്, ഷെയർ എന്നിവ ചെയ്തുവെന്ന് ഉറപ്പുവരുത്തണം. കൂടുതൽ ആളുകളുടെ സഹായം ആവശ്യമായിവന്നാൽ മറ്റ് ഗ്രൂപ്പുകളെ ഏർപ്പാടാക്കണം. പ്രാധാന്യം കിട്ടിക്കൊണ്ടിരിക്കുന്ന എതിരാളികളുടെ കമന്റുകൾ, കൂടുതൽ പ്രശ്നമാകുംമുമ്പേ ഒളിപ്പിക്കുകയോ കളയുകയോ ചെയ്യണം.
നേതാക്കളുടെ പോസ്റ്റിൽ എതിരാളികളിടുന്ന മറുപടികൾക്ക് മറുപടി കൊടുക്കരുത്. പൂർണമായും അവഗണിക്കണം..ൺലൈൻ വോട്ടിങ്ങുകളിൽ പങ്കെടുക്കരുത്. സംഘടിപ്പിക്കുന്നവരുടെ അജൻഡകളിൽ വീഴരുത്. സിപിഎം ഇപ്പോൾ നേരിട്ടിരുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ ഇത്തരത്തിലുള്ള ക്യാപ്സൂളുകൾ ആണ് ഇവർ തിരഞ്ഞെടുത്തിരിക്കുന്നത്., വളരെ വലിയ പ്രതിരോധമാണ് സിപിഎമ്മിന് ഇപ്പോൾ നേരിട്ടുകൊണ്ടിരിക്കുന്നത്, മന്ത്രി കെടി ജലീലിനെ ചോദ്യം ചെയ്തതും സ്വർണ്ണക്കടത്ത് കേസിലെ സർക്കാരിന്റെ പങ്കു ഇങ്ങനെ തുടങ്ങി വിവിധ തരത്തിലുള്ള പ്രശ്നങ്ങൾ ആണ് ഇവർ നേരിടുന്നത്. ഈ ഘട്ടത്തിൽ ഇതിനെ എങ്ങനെ അതിജീവിക്കും എന്നതും നോക്കിക്കാണുന്ന കാര്യം തന്നെയാണ്. ഇത്തരത്തിലുള്ള പ്രതിസന്ധി സിപിഎം കേരളത്തിൽ നേരിടുന്ന തിനിടയിലാണ് ക്യാപ്സൂള് പോലെ ഇത്തരത്തിലുള്ള കൈ പുസ്തകങ്ങൾ തയ്യാറാക്കുന്നതും അതിലെ മാർഗ്ഗനിർദ്ദേശങ്ങൾ അടിച്ചിറക്കുന്നതും.
https://www.facebook.com/Malayalivartha


























