റംസി ആത്മഹത്യ ; കേസ് അന്വേഷണ ചുമതല എസ്.പി. കെ.ജി.സൈമണ്

നിശ്ചയിച്ച വിവാഹത്തില്‍ നിന്നും യുവാവ് പിന്മാറിയതില്‍ മനംനൊന്ത് യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ കേസ് അന്വേഷിക്കാന്‍ എസ്.പി. കെ.ജി.സൈമണെ അന്വേഷണ ഉദ്യോഗസ്ഥനായി നിയമിച്ചുകൊണ്ട് ഡിജിപി ഉത്തരവിറക്കി.
യുവതിയുടെ രക്ഷിതാക്കളുടെ ആവശ്യം പരിഗണിച്ച് കേസ് ക്രൈംബ്രാഞ്ചിന് വിട്ടിരുന്നു. മരണത്തിനു പിന്നില്‍ കേസില്‍ അറസ്റ്റിലായ റംസിയുടെ പ്രതിശ്രുത വരന്‍ ഹാരിസിനു പുറമെ സിരിയല്‍ നടി അടക്കമുള്ളവര്‍ ഉണ്ടെന്നും നിലവിലെ അന്വേഷണത്തില്‍ തൃപ്തരല്ലെന്നും ആക്ഷന്‍ കൗണ്‍സിലും രക്ഷിതാക്കളൃും ആരോപിച്ചിരുന്നു.
ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷിച്ച കേസാണ് ഇപ്പോള്‍ സംസ്ഥാന ക്രൈംബ്രാഞ്ച് ഏറ്റെടുത്ത് കെ.ജി.സൈമണിന്‍െ്‌റ നേതൃത്വത്തിലുള്ള പുതിയ സംഘത്തിന് കൈമാറിയിരിക്കുന്നത്. ഹാരിസിന്‍െ്‌റ ഉമ്മയും, നടി ലക്ഷ്മി പ്രമോദും മുന്‍കൂര്‍ ജാമ്യത്തിന് അപേക്ഷ സമർപ്പിച്ചു.
https://www.facebook.com/Malayalivartha


























