കൂടുതൽ പോലീസുകാർക്ക് കോവിഡ്;തുമ്പ പോലീസ് സ്റ്റേഷനില്‍ ആറ് പോലീസുകാര്‍ക്ക് കൂടി രോഗബാധ

തിരുവനന്തപുരം തുമ്പ പോലീസ് സ്റ്റേഷനില്‍ കൂടുതല്‍ പോലീസുകാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് ആറ് പോലീസുകാര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ഈ സ്റ്റേഷനില്‍ കോവിഡ് ബാധിച്ച പോലീസുകാരുടെ എണ്ണം 17 ആയി.
തുമ്ബ പോലീസ് സ്റ്റേഷനിലെ അടക്കം ജില്ലയില്‍ 22 പോലീസുകാര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഒന്‍പത് അഗ്നിശമന സേനാംഗങ്ങള്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഫയര്‍ഫോഴ്സ് ആറ്റിങ്ങല്‍ യൂണിറ്റിലെ ജീവനക്കാര്‍ക്കാണ് കോവിഡ് ബാധിച്ചത്. പോലീസുകാര്‍ക്ക് രോഗം ഉണ്ടായത് എങ്ങനെയെന്നോ രോഗ ഉറവിടമോ ഇത് വരെ കണ്ടെത്താനായിട്ടില്ല. ഇവരില്‍ പലരുടേയും കുടുംബാംഗങ്ങള്‍ക്കും രോഗം ബാധിച്ചു.
https://www.facebook.com/Malayalivartha


























