ഖജനാവ് കൊള്ളയടിച്ചവരെ കൊണ്ട് കണക്ക് പറയിക്കും; പാലാരിവട്ടം പാലത്തിന്റെ പുനര്‍നിര്‍മാണം ഉടന്‍ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി

പാലാരിവട്ടം പാലത്തിന്റെ പുനര്‍നിര്‍മാണം ഉടന്‍ ആരംഭിക്കുമെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത് സംബന്ധിച്ച് ഇ. ശ്രീധരനുമായി ചര്‍ച്ച നടത്തിയെന്നും അദ്ദേഹം മേല്‍നോട്ടമേറ്റെടുക്കമെന്ന് അറിയിച്ചതായും മുഖ്യമന്ത്രി അറിയിച്ചു. ഏട്ട് മാസങ്ങള്‍ക്കുളളില്‍ പണി പൂര്‍ത്തിയാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. പാലം നിര്‍മാണത്തില്‍ നഗ്നമായ അഴിമതിയുണ്ട്. ആഴിമതി നടത്തിയ ആരും രക്ഷപെടില്ലെന്നും ഖജനാവ് കൊള്ളയടിച്ചവരെ കൊണ്ട് കണക്ക് പറയിക്കുമെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു ..
https://www.facebook.com/Malayalivartha


























