തലസ്ഥാനത്ത് സ്ഥിതി ഗുരുതരം; സമരക്കാരില്‍ നിരവധി പേര്‍ക്ക് കോവിഡ്

തിരുവനന്തപുരത്ത് സ്ഥിതി അതീവ ഗുരുതരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ . ഇന്ന് മാത്രം 852 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. കോട്ടയത്തും ആശങ്കയേറുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. കോട്ടയത്ത് മീനടം, പുതുപ്പള്ളി, നാട്ടകം, ഏറ്റുമാനൂര്‍, വാഴപ്പള്ളി എന്നിവിടങ്ങളില്‍ സമ്ബര്‍ക്ക വ്യാപനം കൂടുകയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
സമരക്കാര്‍ക്കെതിരെ ഇന്നും മുഖ്യമന്ത്രി രംഗത്തെത്തി. സമരക്കാരില്‍ നിരവധി പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി അദേഹം പറഞ്ഞു. ഇവരില്‍ നിന്ന് എത്ര പേര്‍ക്ക് രോഗം പകര്‍ന്നെന്നന് കണ്ടെത്താനായില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
https://www.facebook.com/Malayalivartha


























