നടിയെ ആക്രമിച്ച കേസ്... സാക്ഷികള്‍ക്കെതിരെ പ്രസ്താവന നടത്തിയവര്‍ക്കെതിരെ ദിലീപിന്റെ പരാതി
നടിയെ ആക്രമിച്ച കേസില്‍ സാക്ഷികള്‍ക്കെതിരെ പരസ്യപ്രസ്താന നടത്തിയ ചലച്ചിത്ര താരങ്ങള്‍ക്ക് കോടതിയുടെ നോട്ടീസ്. ചലച്ചിത്ര താരങ്ങളായ പാര്‍വതി, രമ്യാ നമ്ബീശന്‍, രേവതി, റിമ കല്ലിങ്കല്‍, ആഷിഖ് അബു എന്നിവര്‍ക്കാണ് കോടതി നോട്ടീസ് അയച്ചത്. സാമൂഹ്യ മാധ്യമങ്ങളില്‍ പ്രസ്താവന നടത്തിയെന്ന ദിലീപിന്റെ പരാതിയിലാണ് നടപടി. നടി ആക്രമിക്കപ്പെട്ട കേസില്‍ നടന് സിദ്ദീഖും ഭാമയും കൂറുമാറിയതില്‍ രൂക്ഷ പ്രതികരണവുമായി നടിമാര്‍ അടക്കമുള്ളവര്‍ രംഗത്തുവന്നിരുന്നു. കൂടെ നില്‍ക്കേണ്ട ഘട്ടത്തില്‍ സഹപ്രവര്‍ത്തകര്‍ തന്നെ കൂറുമാറിയത് നാണക്കേടാണെന്ന് ഡബ്ല്യു.സി.സി അംഗങ്ങളും നടിമാരായ പാര്‍വതി, രേവതി, രമ്യ നമ്ബീഷന്, റിമ കല്ലിങ്കല്‍, ആഷിഖ് അബു എന്നിവര്‍ ഫേസ്ബുക്കില്‍ കുറിച്ചിരുന്നു.
https://www.facebook.com/Malayalivartha