കോവിഡ് സെന്ററിലെ ശുചിമുറിയില്‍ ഡിവൈഎഫ്ഐ നേതാവിന്റെ ക്യാമറ, ഡി വൈ എഫ് ഐ ഏരിയാ കമ്മിറ്റി പ്രസിഡന്റ് അറസ്റ്റില്‍
പാറശാല ശ്രീകൃഷ്ണ കോവിഡ് സെന്ററിലെ ശുചിമുറിയില്‍ മൊബൈല്‍ ക്യാമറ വച്ചെന്ന യുവതിയുടെ പരാതിയില്‍ ഡിവൈഎഫ്ഐ പ്രവര്ത്തകന് അറസ്റ്റില്‍. ഡിവൈഎഫ്ഐയുടെ നെയ്യാറ്റിന്‍കര ചെങ്കല്‍ ഏരിയാ കമ്മിറ്റി പ്രസിഡന്റ് ഷാലുവിനെ (26) ഉച്ചയോടെയാണ് അറസ്റ്റു ചെയ്തത്.
കോവിഡ് സെന്ററിന്റെ കുളിമുറിയില്‍ കയറിയ യുവതി ജനലില്‍ മൊബൈല്‍ ഫോണ്‍ ഓണ്‍ ചെയ്തിരിക്കുന്നത് കണ്ടു. ഉടനെ കോവിഡ് സെന്ററിലുള്ള യുവതിയുടെ ബന്ധുവിനെ വിവരം അറിയിച്ചു. തുടന്ന് മൊബൈല്‍ കണ്ടെത്തുകയും ഷാലുവിന്റേതാണെന്ന് തിരിച്ചറിയുകയും ചെയ്യുകയായിരുന്നു.
പ്രതിയെ കോവിഡ് സെന്റര്‍ അധികൃതര്‍ തന്നെ തടഞ്ഞുവച്ച്് പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.
ഷാലു കോവിഡ് പോസിറ്റീവ് ആയതിനെ തുടര്‍ന്ന് ഇവിടെ ചികിത്സയിലായിരുന്നു. ബുധനാഴ്ച ഫലം നെഗറ്റീവ് ആയതിനെത്തുടര്‍ന്ന് വ്യാഴാഴ്ച ഡിസ്ചാര്‍ജ് ചെയ്യാനിരിക്കെയാണ് സംഭവം.
https://www.facebook.com/Malayalivartha