വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ അപകട മരണത്തില്‍ സിബിഐ നുണ പരിശോധന ഇന്ന് മുതല്‍ തുടങ്ങും

വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ അപകട മരണത്തില്‍ സിബിഐ നുണ പരിശോധന ഇന്ന് മുതല്‍ തുടങ്ങും. പ്രകാശന്‍ തമ്ബി, വിഷ്ണു സോമസുന്ദരം, അര്‍ജുന്‍, കലാഭവന്‍ സോബി എന്നിവര്‍ക്കാണ് നുണ പരിശോധന. സിബിഐയുടെ കൊച്ചി ഓഫീസില്‍ വച്ചാകും പരിശോധന. ചെന്നൈയിലെയും ദില്ലിയിലേയും ഫൊറന്‍സിക് ലാബുകളില്‍ നിന്നുളള വിദഗ്ധര്‍ ആണ് നുണ പരിശോധനയ്ക്കായി എത്തിയിട്ടുള്ളത്.
വിമാനത്താവളത്തിലെ സ്വര്‍ണക്കടത്തു കേസില്‍ പ്രകാശന്‍ തമ്പിയും വിഷ്ണുവും പ്രതിയായതോടെയാണ് വാഹന അപകടത്തെക്കുറിച്ചു ബന്ധുക്കള്‍ക്കു സംശയമുണ്ടാകുന്നത്. ബാലഭാസ്‌കറിന്റെ മരണത്തിനു പിന്നില്‍ സ്വര്‍ണക്കടത്തു സംഘങ്ങള്‍ക്കു പങ്കുണ്ടോയെന്നു പരിശോധിക്കാനാണ് ഇവര്‍ക്കു നുണ പരിശോധന നടത്തുന്നത്.
അപകടസമയത്ത് ബാലഭാസ്‌കറിന്റെ കൂടെയുണ്ടായിരുന്ന അര്‍ജുന്‍ താന്‍ വാഹനമോടിച്ചില്ലെന്നു മൊഴിമാറ്റിയതിലും ബന്ധുക്കള്‍ ദുരൂഹത അറിയിച്ചിരുന്നു.
https://www.facebook.com/Malayalivartha


























