സെപ്റ്റംബറിലെ പെന്‍ഷന്‍ വിതരണം ഇന്നു മുതല്‍ ആരംഭിക്കും....

സെപ്റ്റംബറിലെ പെന്‍ഷന്‍ വിതരണം ഇന്നുമുതല്‍ ആരംഭിക്കും. 54,73,343 പേര്‍ക്ക് പെന്‍ഷന്‍ ഇന്ന് മുതല്‍ ലഭിച്ചു തുടങ്ങും. പെന്‍ഷന്‍ 1400 രൂപയായി വര്‍ധിച്ചത് ഇന്നുമുതല്‍ അവരുടെ കൈകളില്‍ ലഭിച്ചു തുടങ്ങും. 600 രൂപയായിരുന്നു പെന്‍ഷന്‍ ആണ് ഇപ്പോള്‍ കൂട്ടി 1400 രൂപയാക്കി നല്‍കുന്നത്. യുഡിഎഫ് കാലത്ത് പെന്‍ഷന്‍ ലഭിച്ചിരുന്നത് 34,43,000 പേര്‍ക്ക് ആയിരുന്നെങ്കില്‍ ഇന്നത് 54,73,343 പേര്‍ക്ക് ആയി.88 ലക്ഷം കാര്‍ഡുടമകള്‍ക്ക് വീണ്ടും ഭക്ഷ്യ കിറ്റ് നല്‍കാനും് തുടക്കം കുറിച്ചു.
കോവിഡ് രോഗികളുടെ എണ്ണം വര്‍ദ്ധിച്ചു കൊണ്ടിരിക്കുമ്പോള്‍ ജനങ്ങള്‍ക്ക് ആശ്വാസമായി ഡിസംബര്‍ വരെ വീണ്ടും ഭക്ഷ്യകിറ്റ് നല്‍കാന്‍ തീരുമാനിച്ചിരിക്കുന്നത്. ഉയര്‍ന്ന പെന്‍ഷന്‍ ലഭിക്കുന്നവര്‍ക്ക് പഴയ നിരക്കില്‍ തന്നെ പെന്‍ഷന്‍ തുടരും. സംസ്ഥാനത്താകെ 54,73,343 ഗുണഭോക്താക്കളാണ് സാമൂഹ്യ സുരക്ഷ പെന്‍ഷനുള്ളത്. പ്രതിസന്ധികാലത്തും എല്ലാ മാസവും 20നും 30നും ഇടയില്‍ പെന്‍ഷന്‍ നല്‍കുമെന്ന സര്‍ക്കാരിന്റെ ഉറപ്പ് യാഥാര്‍ഥ്യമാകുന്നു. ഇന്നു മുതല്‍ സെപ്തംബറിലെ ക്ഷേമനിധി- പെന്‍ഷന്‍ വിതരണം ചെയ്താണ് സര്‍ക്കാര്‍ വാക്ക് പാലിക്കുന്നത്. പുതുക്കിയ 1400 രൂപവീതമാണ് ഇക്കുറി അര്‍ഹരിലേക്കെത്തുക.
സാമൂഹ്യസുരക്ഷാ പെന്‍ഷനായി 606.63 കോടി രൂപയും ക്ഷേമ പെന്‍ഷനായി 85.35 കോടി രൂപയുമാണ് സര്‍ക്കാര്‍ അനുവദിച്ചിരിക്കുന്നത്. സാമൂഹ്യസുരക്ഷാ പെന്‍ഷന് 48,53,733 പേരും ക്ഷേമ പെന്‍ഷന് 6,19,610 പേരും അര്‍ഹരാണ്. കൊവിഡ് പശ്ചാത്തലത്തില്‍ മുന്‍കരുതലുകള്‍ പാലിച്ചാകും പെന്‍ഷന്‍ വിതരണം നടത്തുക.
"
https://www.facebook.com/Malayalivartha


























