ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം... ബിഎസ്ഇ സെന്‍സെക്‌സ് 351.25 പോയിന്റ് നേട്ടത്തില്‍ 36,905.09ലും എന്‍എസ്ഇ നിഫ്റ്റി 101.00 പോയിന്റ് ഉയര്‍ന്ന് 10,909.35ലുമാണ് വ്യാപാരം

ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം. ബിഎസ്ഇ സെന്‍സെക്‌സ് 351.25 പോയിന്റ് നേട്ടത്തില്‍ 36,905.09ലും എന്‍എസ്ഇ നിഫ്റ്റി 101.00 പോയിന്റ് ഉയര്‍ന്ന് 10,909.35ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 768 കമ്ബനികളുടെ ഓഹരികള്‍ നേട്ടത്തിലും 199 ഓഹരികളില്‍ നഷ്ടത്തിലുമാണ്. 35 ഓഹരികള്‍ക്ക് മാറ്റമില്ല.
അദാനി പോര്‍ട്സ്, ടിസിഎസ്, എച്ച്സിഎല്‍ ടെക്, ഐഷര്‍ മോട്ടോഴ്സ്, ഇന്‍ഡസിന്റ് ബാങ്ക്, ഹിന്‍ഡാല്‍കോ, ഹീറോ മോട്ടോര്‍കോര്‍പ്, ടെക് മഹീന്ദ്ര, ഗെയില്‍, ഇന്‍ഫോസിസ്, ടാറ്റ മോട്ടോഴ്സ് തുടങ്ങിയ ഓഹരികളാണ് നേട്ടത്തില്‍. കൊട്ടക് മഹീന്ദ്ര ബാങ്ക്, ടൈറ്റാന്‍ കമ്ബനി തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.
"
https://www.facebook.com/Malayalivartha


























