പാവപ്പെട്ടവന്റെ പേരിലുള്ള അഴിമതി ഇനി സംസ്ഥാനത്ത് ആരും നടത്തരുത്; ലൈഫ് മിഷനില്‍ നടന്നത് മുഖ്യമന്ത്രി നേരിട്ട് നടത്തിയ ക്രിമിനല്‍ കുറ്റമെന്ന് അനില്‍ അക്കര
ലൈഫ് മിഷനില്‍ നടന്നത് മുഖ്യമന്ത്രി നേരിട്ട് നടത്തിയ ക്രിമിനല്‍ കുറ്റമാണെന്നും പാവപ്പെട്ടവന്റെ പേരിലുള്ള അഴിമതി ഇനി സംസ്ഥാനത്ത് ആരും നടത്തരുതെന്നും അനില്‍ അക്കര എംഎല്‍എ. ലൈഫ് മിഷനുമായി ബന്ധപ്പെട്ട് പ്രതിപക്ഷം ഉന്നയിച്ച ആരോപണം ശരിയെന്ന് തെളിഞ്ഞതായി യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബഹനാന് പറഞ്ഞു.
ലൈഫ് മിഷന് കരാറുമായി ബന്ധപ്പെട്ട് സിബിഐ കേസെടുത്തതിനു പിന്നാലെയാണ് ഇരുവരുടെയും പ്രതികരണം. 20 കോടി രൂപയുടെ പദ്ധതിയില്‍ 9 കോടിയുടെ അഴിമതി നടന്നതായി ആരോപിച്ച് അനില്‍ അക്കര എംഎല്‍എയാണ് കൊച്ചി യൂണിറ്റിലെ സിബിഐ എസ്പിക്കു പരാതി നല്‍കിയത്. ഫോറിന് കോണ്ട്രിബ്യൂഷന് ആക്ടിന്റെ (2010) ലംഘനം നടന്നതായി പരാതിയില്‍ പറയുന്നു.
https://www.facebook.com/Malayalivartha