രണ്ടാമൂഴം സിനിമയാക്കാനില്ലെന്ന് ഗോകുലം ഗോപാലന്
രണ്ടാമൂഴം സിനിമയാക്കുന്നതിനെക്കുറിച്ച് വീണ്ടും ആലോചനയില്ലെന്ന് പ്രമുഖ സിനിമാ നിര്‍മ്മാതാവ് ഗോകുലം ഗോപാലന്. ആ പ്രൊജക്റ്റ് അന്നേ വിട്ടതാണെന്നും ഇനിയിപ്പോള്‍ അതിനെക്കുറിച്ചാലോചിക്കുന്നില്ലെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ശ്രീകുമാര്‍ മേനോന് വന്നതോടു കൂടി രണ്ടാമൂഴം സിനിമയാക്കുവാനുള്ള പദ്ധതിയില്‍ നിന്ന് താന്‍ പിന്മാറുകയായിരുന്നുവെന്ന് ഗോകുലം ഗോപാലന് പറഞ്ഞു.
എം ടി.യും ഹരിഹരനും ഞാനും കൂടി ഇത്തരമൊരു സിനിമാ പദ്ധതിയെക്കുറിച്ചാലോചിച്ചിരുന്നു. ബാന്ദ്രയില്‍ മാസങ്ങളോളം താമസിച്ച് ഹരിഹരന് ഇതിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങളും തുടങ്ങിയിരുന്നു. എന്നാലിതിനിടക്കാണ് ശീകുമാര്‍ മേനോന് എന്നയാള്‍ വിവിധ ഭാഷകളിലായി ആയിരം കോടിയുടെ രണ്ടാമൂഴം സിനിമയെക്കുറിച്ച് പ്രഖ്യാപിക്കുന്നത്. അതോടു കൂടി പിന്നെ ഞങ്ങള്‍ ആ പദ്ധതിയില്‍ നിന്ന് പിന്മാറുകയായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha