പത്തനംതിട്ടയില്‍ വനിതാ കായിക താരത്തെ പരിശീലകന്‍ പീഡിപ്പിച്ചതായി പരാതി, ആരോപണ വിധേയനായ പരിശീലകന്‍ ഒളിവില്‍

കൊടുമണ്‍ സ്വദേശിനിയായ വനിതാ വോളിബോള്‍ താരത്തെ പരിശീലകന്‍ പീഡിപ്പിച്ചതായി പരാതി. താരത്തിന്റെ പരാതിയില്‍ പത്തനംതിട്ട വനിതാ പൊലീസ് സ്റ്റേഷനില്‍ കേസ് റജിസ്റ്റര്‍ ചെയ്തു.
കൊടുമണ്‍ സ്വദേശി പ്രമോദിനെതിരെയാണ് താരത്തിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുത്തത്. ഇയാളാണ് ഏറെനാളായി പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ പരിശീലകന്‍.
പെണ്‍കുട്ടി പൊലീസിന് നല്‍കിയിരിക്കുന്ന മൊഴിയില്‍ മഴ നനയാതിരിക്കാന്‍ ഇരുവരും ഒരിടത്തുകയറി നിന്നതിനുശേഷം പരിശീലകന്‍ തന്റെ മൊബൈല്‍ ഫോണ്‍ വാങ്ങിപോയി എന്നും മൊബൈല്‍ ഫോണ്‍ വാങ്ങാനായി ചെന്നപ്പോള്‍ ലൈംഗികമായി പീഡിപ്പിച്ചുവെന്നുമാണ് പറഞ്ഞിരിക്കുന്നത്.
പ്രാദേശിക കായിക അക്കാദമിയുമായി ബന്ധപ്പെട്ടാണ് 18-കാരിയായ പെണ്‍കുട്ടി പരിശീലിക്കുന്നത്. ചൊവ്വാഴ്ചയാണ് പെണ്‍കുട്ടി പീഡനത്തിനിരയായത്. ആരോപണ വിധേയനായ പരിശീലകന്‍ സ്‌പോട്‌സ് കൗണ്‍സിലുമായി ബന്ധപ്പെട്ടയാള്‍ അല്ലെന്ന് ജില്ലാ സ്‌പോട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് കെ. അനില്‍കുമാര്‍ പറഞ്ഞു. പരിശീലകന്‍ ഒളിവിലാണ്.
https://www.facebook.com/Malayalivartha


























