സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് ഒളിച്ചോടാന്‍ കഴിയില്ല; എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റിന്റെ നടപടി, എല്‍ഡിഎഫ് സര്‍ക്കാരിന്റെ ജീര്‍ണത ബോധ്യപ്പെടുത്തുന്നത് : രമേശ് ചെന്നിത്തല
ബിനീഷ് കോടിയേരിക്കെതിരായ എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റിന്റെ നടപടിയില്‍ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത്. എല്‍ഡിഎഫ് സര്‍ക്കാരിന്റെ ജീര്‍ണത ബോധ്യപ്പെടുത്തുന്നതാണ് ഇഡിയുടെ നടപടിയെന്ന് അദ്ദേഹം പ്രതികരിച്ചു. ഈ വിഷയത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് ഒളിച്ചോടാന്‍ കഴിയില്ല. അദ്ദേഹം മറുപടി പറയണമെന്നും ചെന്നിത്തല പറഞ്ഞു. സിപിഎം അനുദിനം പ്രതിക്കൂട്ടില്‍ നില്ക്കുവാണെന്നും ചെന്നിത്തല പറഞ്ഞു.. ലൈഫ് പദ്ധതിയിലെ സിബിഐ അന്വേഷണം രാഷ്ട്രീയ പ്രേരിതമെന്ന സിപിഎം നിലപാടിനെ വിമര്‍ശിച്ചും ചെന്നിത്തല രംഗത്തെത്തി. ഒന്നും മറയ്ക്കാനില്ലെങ്കില്‍ സിപിഎം സ്വാഗതം ചെയ്യുകയല്ലേ വേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.
ഇതിനു പുറമെ ലൈഫ് മിഷന് അഴിമതിയുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും രംഗത്തെത്തിയിരുന്നു. കോടികളുടെ കോഴ ഇടപാട് നടന്നിട്ടും അന്വേഷണം പ്രഖ്യാപിക്കുന്നതിലും നടപ്പാക്കുന്നതിലും സംസ്ഥാന സര്‍ക്കാര്‍ വലിയ വീഴ്ചയാണ് വരുത്തിയത്. കോഴ ഇടപാടിന്റെ കാര്യം മന്ത്രിമാരും മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവും എല്ലാം സ്ഥിരീകരിച്ചിട്ടുണ്ടെന്നു ഉമ്മന്‍ ചാണ്ടി പറഞ്ഞു. ലൈഫ് മിഷന് അഴിമതി അന്വേഷണം സിബിഐ ഏറ്റെടുത്തിരിക്കുകയാണ്. സിബിഐ അന്വേഷണം രാഷ്ട്രീയ പ്രേരിതമാണെന്ന് പറയുന്നതെങ്ങനെ എന്നും ഉമ്മന്‍ ചാണ്ടി പ്രതികരിച്ചു.
https://www.facebook.com/Malayalivartha