കിട്ടിയത് സ്വര്ണമത്സ്യം? കണ്ണഞ്ചിപ്പിക്കുന്ന തിളക്കം; വലയില്‍ കുടുങ്ങിയ അപൂര്‍വ്വ മത്സ്യത്തെ വിറ്റ മത്സ്യതൊഴിലാളിക്ക് ലഭിച്ചത് 1.4 ലക്ഷം രൂപ, ണ്ടൂര്‍ ജില്ലയിലെ മത്സ്യതൊഴിലാളിക്ക് കൈവന്ന ഭാഗ്യം കണ്ട് ഞെട്ടിത്തരിച്ച് നാട്ടുകാർ

വലയില്‍ കുടുങ്ങിയ അപൂര്‍വ്വ മത്സ്യത്തെ വിറ്റ് ഒരു മത്സ്യത്തൊഴിലാളി. വലയില്‍ കുടുങ്ങിയ അപൂര്‍വ്വ മത്സ്യത്തെ വിറ്റ് ഗുണ്ടൂര്‍ ജില്ലയിലെ മത്സ്യതൊഴിലാളിക്ക് ലഭിച്ചത് 1.4 ലക്ഷം രൂപയാണ്. ഗുണ്ടൂര്‍ ജില്ലയിലെ ബപത്‌ല മണ്ഡലത്തിലെ ദാനപേട്ട് ഗ്രാമത്തില്‍ നിന്നുള്ള ഡോണി ദേവുഡുവിനാണ് ഈ വിലയേറിയ മീന്‍ ലഭിച്ചിരിക്കുന്നത്.
ഇത്തരത്തിൽ അപൂർവമൽസ്യം കിട്ടിയതിന്റെ ആശ്ചര്യത്തിലാണ് ഇവർ. ഗോല്‍ ഫിഷ് എന്ന പേരില്‍ അറിയിപ്പെടുന്ന ഈ അപൂർവ മത്സ്യം മഹാരാഷ്ട്രയില്‍ നിന്നുള്ള വ്യാപാരികള്‍ വാങ്ങി ചൈനയിലേക്ക് കയറ്റുമതി ചെയ്യാന്‍ ഇരിക്കുകയാണ്. സ്വര്‍ണ ഹൃദയമുളള മീന്‍ എന്നാണ് ഇവ അറിയപ്പെടുന്നത്. അതായത് ഈ മീനിന്റെ എല്ലാ ഭാഗങ്ങളും ഉപകാരപ്രദമാണ്. ആയതിനാലാണ് ഈ മത്സ്യത്തിന് ഇത്രയേറെ വിലകല്പിക്കുന്നത്.
അതേസമയം ഇതിന്റെ ചര്‍മ്മം കോസ്മറ്റിക് പ്രോഡക്റ്റുകള്‍ നിര്‍മ്മിക്കാന്‍ ഉപയോഗിക്കാറുണ്ട്. മരുന്നുകളുടെ നിര്‍മ്മാണത്തിനും ഗോല്‍ ഫിഷ് ഉപയോഗിക്കാറുണ്ട്. ഇന്ത്യന്‍ പസഫിക് സമുദ്രങ്ങളിലാണ് ഇത്തരത്തിൽ ഗോല്‍ ഫിഷ് പൊതുവേ കാണപ്പെടാറുളളത്. ഗള്‍ഫ് രാജ്യങ്ങളുടെ തീരങ്ങളിലും പാക്കിസ്ഥാന്‍, ഇന്ത്യ, ബംഗ്ലാദേശ്, ബര്‍മ്മ എന്നിവിടങ്ങളിലും ഇവ ചെറിയതോതിൽ കാണപ്പെടാറുണ്ട്. പൊതുവെ ചൈന,സിംഗപ്പൂര്‍, മലേഷ്യ, ഇന്തോനേഷ്യ, ഹോങ് കോങ്, ജപ്പാന്‍ എന്നിവിടങ്ങളിലേക്കാണ് ഈ മീന്‍ കയറ്റുമതി ചെയ്യാറുളളത്.
https://www.facebook.com/Malayalivartha


























