പാലാരിവട്ടം പാലം; പൊളിച്ചു നീക്കുന്ന നടപടി തിങ്കളാഴ്ച മുതല്‍ ആരംഭിക്കും
കൊച്ചി പാലാരിവട്ടം പാലം പൊളിച്ചു നീക്കുന്ന നടപടി തിങ്കളാഴ്ച മുതല്‍ ആരംഭിക്കും. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയുടെയും ഡിഎംആര്‍സിയുടെയും സംയുക്ത യോഗത്തിലാണ് തീരുമാനം.. പകലും രാത്രിയുമായി പാലം പണി നടത്തും. എട്ട് മാസത്തിനകം പണി തീര്‍ക്കാനാണ് തീരുമാനം. സ്ഥലത്തെ ഗതാഗതത്തെ ബാധിക്കാത്ത വിധമാകും പാലം പണി നടക്കുക.
പാലത്തിലെ ടാര്‍ ഇളക്കുന്ന ജോലിയാണ് മറ്റന്നാള്‍ ആരംഭിക്കുന്നത്. ബലക്ഷയമുളള നിലവിലെ പാലം പൊളിച്ച് പുതിയത് പണിയാന്‍ സര്‍ക്കാര്‍ ചുമതലപ്പെടുത്തിയത് ഡി.എം.ആര്.സിയെയാണ്. ഇ.ശ്രീധരന് പണിയുടെ മേല്‍നോട്ടം വഹിക്കും. ഡി.എം.ആര്.സിക്ക് മുന്‍പ് നാല് പാലങ്ങളുടെ നിര്‍മ്മാണത്തിനായി നല്കിയ തുകയുടെ 17 കോടിയോളം രൂപ ബാക്കി വന്നത് അക്കൗണ്ടിലുണ്ട്. ഈ തുകയില്‍ നിന്നാകും പുതിയ പാലം പണിയാനുള്ള തുക വിനിയോഗിക്കുക.
https://www.facebook.com/Malayalivartha