കെ.സുധാകരന് എം.പിക്ക് കൊവിഡ് സ്ഥിരീകരിച്ചു
കെ.സുധാകരന് എം.പിക്ക് കൊവിഡ് സ്ഥിരീകരിച്ചു. കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ നടത്തിയ സ്രവ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് താനുമായി സമ്ബര്‍ക്കം പുലര്‍ത്തിയവര്‍ നിരീക്ഷണത്തില്‍ പോകണമെന്നും കെ.സുധാകരന് ആവശ്യപ്പെട്ടു.
അതേസമയം, കണ്ണൂരില്‍ ഇന്ന് 435 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 381 പേര്‍ക്കും സമ്ബര്‍ക്കം വഴിയാണ് രോഗം ബാധിച്ചത്. 147 പേര് രോഗമുക്തി നേടുകയും ചെയ്തു. നേരത്തെ മന്ത്രിമാരായ ഇ.പി ജയരാജന്, തോമസ് ഐസക്ക്, വി.എസ് സുനില്‍ കുമാര്‍ എന്നിവര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു.
https://www.facebook.com/Malayalivartha