കേരള കോണ്‍ഗ്രസ് നേതാവും ചങ്ങനാശ്ശേരി എം.എല്‍.എയുമായ സി.എഫ്. തോമസ് എം.എല്‍.എ അന്തരിച്ചു... തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം
കേരള കോണ്‍ഗ്രസ് നേതാവും ചങ്ങനാശ്ശേരി എം.എല്‍.എയുമായ സി.എഫ്. തോമസ് എം.എല്‍.എ.(81) അന്തരിച്ചു. കേരള കോണ്‍ഗ്രസിന്റെ സ്ഥാപക നേതാക്കളില്‍ ഒരാളും നിലവിലെ ഡെപ്യൂട്ടി ചെയര്‍മാനുമാണ്. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ ഇരിക്കവേയായിരുന്നു മരണം. കുറച്ചുദിവസം മുന്‍പാണ് ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.അര്‍ബുദ ചികിത്സയുമായി ബന്ധപ്പെട്ട് ആദ്യം വെല്ലൂരിലെ ആശുപത്രിയിലും പിന്നീട് കൊച്ചിയിലെ അമൃത ആശുപത്രിയിലും ചികിത്സ തേടിയിരുന്നു.
1980 മുതല്‍ തുടര്‍ച്ചയായി ചങ്ങാനാശ്ശേരി മണ്ഡലത്തെ ഒമ്പതുവട്ടം നിയമസഭയില്‍ പ്രതിനിധീകരിച്ചിട്ടുണ്ട്. എസ്.ഡി. സ്കൂള്‍ അധ്യാപകനായിരുന്ന തോമസ്, പിന്നീട് രാഷ്ട്രീയ രംഗത്ത് എത്തുകയായിരുന്നു.
" f
https://www.facebook.com/Malayalivartha