ജാഗ്രതയോടെ കൈകാര്യം ചെയ്യേണ്ട സമയം... അശ്രദ്ധ മരണനിരക്ക് ഉയര്‍ത്തിയേക്കും.... കൊവിഡിന്റെ രണ്ടാം തരംഗമാണെന്ന് ആരോഗ്യമന്ത്രി

കൊവിഡിന്റെ രണ്ടാം തരംഗമാണെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. ജാഗ്രതയോടെ കൈകാര്യം ചെയ്യേണ്ട സമയമാണെന്നും മന്ത്രി അറിയിച്ചു. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നല്ലരീതിയില്‍ മുന്നോട്ട് പോകുകയാണെന്നും ആരോഗ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.ലോകരാജ്യങ്ങള്‍ വീണ്ടും ലോക്ക് ഡൗണിലേക്ക് പോകുകയാണെന്നും, ആ സാഹചര്യം നമുക്കും പാഠമാകണമെന്നും മന്ത്രി പറയുന്നു. രോഗമുക്തി നിരക്കില്‍ കേരളം പിന്നോട്ടാണെന്ന ആരോപണം തെറ്റാണെന്നും, പ്രതിരോധപ്രവര്‍ത്തനങ്ങള്‍ നല്ല രീതിയില്‍ മുന്നോട്ട് പോകുന്നുണ്ടെന്നും കെ.കെ ശൈലജ കൂട്ടിച്ചേര്‍ത്തു.
കേരളത്തില്‍ പരിശോധനയുടെ എണ്ണവും കൂടുതലാണ്. 656 പേരാണ് മരണത്തിന് കീഴടങ്ങിയത്.
https://www.facebook.com/Malayalivartha


























