ഇനി രഹസ്യ മൊഴി... കുടുങ്ങാൻ പോകുന്നത് ആരൊക്കെ? മാപ്പ് സാക്ഷിയാക്കണമെന്ന് സന്ദീപ് നായര്‍... സന്ദീപിന്റെ ആവശ്യപ്രകാരം കുറ്റസമ്മത മൊഴി രേഖപ്പെടുത്താന്‍ കൊച്ചിയിലെ എന്‍.ഐ.എ. കോടതിയുടെ അനുമതി
സ്വര്‍ണക്കടത്ത് കേസില്‍ വഴിത്തിരിവ്. കോടതിയില്‍ കുറ്റസമ്മതം നടത്താമെന്ന് പ്രതി സന്ദീപ് നായര്‍. എന്‍ഐഎ കോടതിയില്‍ അപേക്ഷ നല്കി.
സന്ദീപിന്റെ ആവശ്യപ്രകാരം കുറ്റസമ്മത മൊഴി രേഖപ്പെടുത്താന്‍ കൊച്ചിയിലെ എന്‍.ഐ.എ. കോടതി അനുമതി നല്കി. സ്വര്‍ണക്കടത്ത് കേസിലെ രണ്ടാംപ്രതിയാണ് സന്ദീപ് നായര്‍. സി.ആര്.പി.സി. 164 പ്രകാരം ഉടന്‍തന്നെ സന്ദീപിന്റെ രഹസ്യമൊഴി രേഖപ്പെടുത്തും.
ഇത് പരിശോധിച്ച ശേഷമായിരിക്കും സന്ദീപിനെ മാപ്പ് സാക്ഷിയാക്കണമോ എന്നകാര്യത്തില്‍ എന്‍.ഐ.എ. അന്തിമ തീരുമാനമെടുക്കുക. സ്വര്‍ണക്കടത്തിന്റെ മുഖ്യ ആസൂത്രകനായ കെ.ടി. റമീസുമായി അടുത്തബന്ധമുള്ളത് സന്ദീപിനാണ്.
സന്ദീപിനെ മാപ്പ് സാക്ഷിയാക്കിയാല്‍ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കൂടുതല്‍ ശക്തമായ തെളിവുകള്‍ ലഭിക്കുമെന്നും അന്വേഷണം ഉന്നതരിലേക്ക് നീങ്ങുമെന്നുമാണ് എന്‍.ഐ.എ.യുടെ പ്രതീക്ഷ.
https://www.facebook.com/Malayalivartha