ഓട്ടോറിക്ഷയില്‍ കടത്താന്‍ ശ്രമിച്ച 63 കിലോ കഞ്ചാവ് പിടികൂടി

ഓട്ടോറിക്ഷയില്‍ കടത്താന്‍ ശ്രമിച്ച 63 കിലോ കഞ്ചാവ് വാളയാര്‍ ചെക്‌പോസ്റ്റിന് സമീപം പിടികൂടി. തമിഴ്‌നാട്ടില്‍ നിന്ന് കേരളത്തിലേക്ക് കടത്താന്‍ ശ്രമിക്കുകയായിരുന്നു. സംഭവത്തില്‍ മൂന്ന് തമിഴ്‌നാട് സ്വദേശികളെ ലഹരിവിരുദ്ധ സ്‌ക്വാഡും പൊലീസും ചേര്‍ന്ന് അറസ്റ്റ് ചെയ്തിട്ടുണ്ട്.
തേനി സ്വദേശികളായ ജയശീലന്‍, ഖാദര്‍, ഇ റോഡ് സ്വദേശി കേശവന്‍ എന്നിവരെയാണ് അറസ്റ്റിലായത്. മൂന്ന് ചാക്കുകളിലായി പ്രത്യേകമായി പാക്ക് ചെയ്ത 31 കവറുകളിലായിരുന്നു കഞ്ചാവ്. തമിഴ്‌നാട്ടിലെ കമ്ബം, തേനി പ്രദേശങ്ങളില്‍ നിന്നാണ് ഇവര്‍ കഞ്ചാവെത്തിച്ചത്.
https://www.facebook.com/Malayalivartha