വായ്പ നല്‍കിയില്ല... എസ്ബിഐ മാനേജരെ തലയ്ക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതിയെ പോലീസ് പിടികൂടി

തൃശൂരില്‍ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യാ മാനേജരെ തലയ്ക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതിയെ പോലീസ് പിടികൂടി. ഇന്ന് രാവിലെ 9 മണിയോടെയാണ് സംഭവം. എസ് ബി ഐ മാനേജര്‍ വി പി രാജേഷിന് നേരെ ആണ് ആക്രണം നടന്നത്. കാട്ടൂര്‍ സ്വദേശി വിജയ രാഘവനാണ് പോലീസ് പിടിയിലായത്. വായ്പ നല്‍കാത്തതിലുള്ള വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്ന് പോലീസ് വ്യക്തമാക്കി.
രാവിലെ ബാങ്ക് തുറക്കാനെത്തിയ രാജേഷിന്റെ തലയ്ക്ക് ഇരുമ്ബ് വടി കൊണ്ട് അടിക്കുകയായിരുന്നു. രാജേഷ് അടിയേറ്റ് വീണതോടെ അക്രമി സംഭവ സ്ഥലത്ത് നിന്നും രക്ഷപ്പെടുകയും ചെയ്തു. നാട്ടുകാരും സഹപ്രവര്‍ത്തകരും ചേര്‍ന്നാണ് രാജേഷിനെ ആശുപത്രിയിലെത്തിച്ചത്. തലയ്ക്ക് സാരമായി പരിക്കേറ്റ രാജേഷ് നിലവില്‍ ഇരിങ്ങാലക്കുട ആശുപത്രിയില്‍ ചികിത്സയിലാണ്.
https://www.facebook.com/Malayalivartha