ഇ ഡിക്കെതിരെ കോടതിയെ സമീപിക്കാനൊരുങ്ങി ബിനീഷിന്റെ കുടുംബം... ബിനീഷ് കോടിയേരിയുടെ വീട്ടില്‍ ഇന്നലെ രാവിലെ തുടങ്ങിയ എന്‍ഫോഴ്സ്മെന്റ് റെയ്ഡ് ഇപ്പോഴും തുടരുന്നു, ബിനീഷിന് ബന്ധമുളള സ്ഥാപനങ്ങളിലടക്കം റെയ്ഡ് ഇന്നും തുടരുമെന്ന് സൂചന

ഇ ഡിക്കെതിരെ കോടതിയെ സമീപിക്കാനൊരുങ്ങി ബിനീഷിന്റെ കുടുംബം... ബിനീഷ് കോടിയേരിയുടെ വീട്ടില്‍ ഇന്നലെ രാവിലെ തുടങ്ങിയ എന്‍ഫോഴ്സ്മെന്റ് റെയ്ഡ് ഇപ്പോഴും തുടരുന്നു, ബിനീഷിന് ബന്ധമുളള സ്ഥാപനങ്ങളിലടക്കം റെയ്ഡ് ഇന്നും തുടരുമെന്ന് സൂചന. ഇന്നലെ രാവിലെ ഒമ്പതരയ്ക്ക് ആരംഭിച്ച റെയ്ഡാണ് ഒരു രാത്രിയും പിന്നിട്ട് ഇപ്പോഴും തുടരുന്നത്. ഇന്നലെ രാത്രി ഒമ്പത് മണിയോടെ റെയ്ഡ് അവസാനിച്ചെന്ന സൂചന വന്നെങ്കിലും വീണ്ടും ബിനീഷിന്റെ മൊഴികള്‍ക്ക് ആധാരമായ രേഖകള്‍ കുടുംബത്തോട് ഇ ഡി ആവശ്യപ്പെട്ടു.
ഇതിനിടയില്‍ കുടുംബത്തിന്റെ നിര്‍ദേശ പ്രകാരം അഭിഭാഷകനെത്തി.
വീട്ടിലേക്ക് പോകണമെന്ന് അഭിഭാഷകന്‍ ആവശ്യപ്പെട്ടെങ്കിലും ഇ ഡി അനുവദിച്ചില്ല. പിന്നീട് പുറത്തേക്കിറങ്ങിയ ബിനീഷിന്റെ ഭാര്യയുടെ അച്ഛനുമായി അഭിഭാഷകന്‍ സംസാരിച്ചു. മയക്കുമരുന്ന് കേസില്‍ ബംഗളൂരുവില്‍ പിടിയിലായ അനൂപ് മുഹമ്മദിന്റെ പേരിലുള്ള എ ടി എം കാര്‍ഡിനെ ചൊല്ലിയാണ് തര്‍ക്കം തുടരുന്നത്. ഇത് ബിനീഷിന്റെ വീട്ടില്‍ നിന്ന് കണ്ടെടുത്തതാണെന്ന് എന്‍ഫോഴ്‌സ്മെന്റ് വാദിക്കുന്നു. എന്നാല്‍ കാര്‍ഡ് എന്‍ഫോഴ്‌സ്മെന്റ് കൊണ്ടുവന്നതാണെന്ന വാദമാണ് ബിനീഷിന്റെ കുടുംബം ഉന്നയിക്കുന്നത്.
ഉറച്ച നിലപാട് സ്വീകരിച്ച ബിനീഷിന്റെ ഭാര്യയും ബന്ധുക്കളും ഇ ഡിയുടെ രേഖകളില്‍ ഒപ്പിടില്ലെന്ന് നിലപാടെടുത്തു.തര്‍ക്കം രൂക്ഷമായതോടെയാണ് തലസ്ഥാനത്തെ പ്രമുഖ അഭിഭാഷകന്‍ മുരുക്കുമ്പുഴ വിജയകുമാര്‍ ബിനീഷിന്റെ വീട്ടിലെത്തിയത്. തിരുവനന്തപുരത്തെ സി പി എം പ്രവര്‍ത്തകരുടെ കേസുകള്‍ കൈകാര്യം ചെയ്യുന്ന അഭിഭാഷകനാണ് ഇദ്ദേഹം. ഇന്നും ബിനീഷിന് ബന്ധമുളള സ്ഥാപനങ്ങളിലടക്കം റെയ്ഡ് തുടരുമെന്നാണ് സൂചന.
"
https://www.facebook.com/Malayalivartha