യുവജന ക്ഷേമ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി.ബിജു അന്തരിച്ചു, കോവിഡിനു ചികിത്സയിലിരിക്കേ മറ്റ് അസുഖങ്ങള്‍ വഷളായതിനെ തുടര്‍ന്ന് അന്ത്യം

ഒക്ടോബര്‍ 21-ന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടിരുന്ന യുവ സിപിഎം നേതാവും സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് വൈസ് ചെയര്‍മാനുമായ പി.ബിജു (43) അന്തരിച്ചു. കോവിഡിനു ചികിത്സയിലായിരുന്ന ബിജു നാലു ദിവസം മുന്‍പ് നെഗറ്റീവ് ആയെങ്കിലും മറ്റ് അസുഖങ്ങള്‍ വഷളായി. ഇന്നലെ രാവിലെ 8.10-ന് ഹൃദ്രോഗബാധയെത്തുടര്‍ന്നായിരുന്നു മരണം. സംസ്‌കാരം നടത്തി.
സമരമുഖങ്ങളിലടക്കം ശ്രദ്ധേയനായ യുവനേതാവായിരുന്ന ബിജു എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റും സെക്രട്ടറിയുമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. കേരള സര്‍വകലാശാല യൂണിയന്‍ ജനറല്‍ സെക്രട്ടറി, സര്‍വകലാശാല സിന്‍ഡിക്കറ്റ് അംഗം, ഡിവൈഎഫ്‌ഐ സംസ്ഥാന ട്രഷറര്‍ എന്നീ ചുമതലകളും നിര്‍വഹിച്ചു. നിലവില്‍ സിപിഎം ജില്ലാ കമ്മിറ്റി അംഗമാണ്.
കോവിഡ് സ്ഥിരീകരിച്ചതിനു ശേഷം പ്രമേഹം കൂടുകയും അതു വൃക്കയെ ബാധിക്കുകയും ചെയ്തതോടെ ഏതാനും ദിവസമായി ഡയാലിസിസിനു വിധേയനായിരുന്നു. രോഗം മൂര്‍ച്ഛിച്ചതോടെ വെന്റിലേറ്ററിലായി. വാമനപുരം മേലാറ്റുമുഴി 'രോഹിണി'യില്‍ പ്രഭാകരന്റെയും ചന്ദ്രികയുടെയും മകനാണ്. ഹര്‍ഷ (വാമനപുരം സര്‍വീസ് സഹകരണ ബാങ്ക്)യാണു ഭാര്യ. മക്കള്‍: നയന്‍ (നാല്), നീല്‍ (ഒന്ന്). ബിജുവിന്റെ മരണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു.
https://www.facebook.com/Malayalivartha