ഒടുവില്‍ അത് സംഭവിക്കും... സി പിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ ചോദ്യം ചെയ്യുന്നത് സംബന്ധിച്ച് ഇ.ഡിയില്‍ അവസാന ഘട്ട ചര്‍ച്ചകള്‍ പുരോഗമിക്കുന്നുവെന്ന് സൂചന; ആരുടെ ബിനാമിയാണ് ബിനീഷ് എന്നും ഇ ഡി പരിശോധിക്കുന്നു

ഒരിക്കലും സംഭവിക്കില്ലെന്ന് കരുതിയതാണ് സംഭവിക്കാന്‍ പോകുന്നത്. അതായത് സി പിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ ചോദ്യം ചെയ്യുന്നത് സംബന്ധിച്ച് ഇ.ഡിയില്‍ അവസാന ഘട്ട ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്.
ആരുടെ ബിനാമിയാണ് ബിനീഷ് എന്നും ഇ ഡി പരിശോധിക്കുന്നുണ്ട്. കോടികണക്കിന് രൂപയുടെ ഇടപാട് നടത്താനുള്ള സാമ്പത്തിക സ്ഥിതി ബിനീഷിന് എങ്ങനെയുണ്ടായെന്നാണ് ഇ ഡിക്ക് അറിയേണ്ടത്. അത് ബിനീഷിന്റെ അച്ഛനില്‍ നിന്നും കൃത്യമായി മനസ്സിലാക്കാന്‍ കഴിയുമെന്നാണ് ഇ ഡി കരുതുന്നത്.
കോടിയേരി ഉള്‍പ്പെടെയുള്ളവരെ ചോദ്യം ചെയ്യുന്ന കാര്യത്തില്‍ വൈകാതെ തീരുമാനമുണ്ടാകുമെന്ന് എല്‍ ഫോഴസ്‌മെന്റ് ഡയറക്ടറേറ്റിലെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ ഡല്‍ഹിയില്‍ സൂചിപ്പിച്ചു.
കോടിയേരിക്ക് പിന്നാലെ അദ്ദേഹത്തിന്റെ മൂത്ത മകന്‍ ബിനോയ് കോടിയേരിയെ ബാംഗ്ലൂരിലേക്ക് വിളിപ്പിക്കും. ബിനോയ് ദുബായില്‍ നടത്തിയ ക്രമക്കേടില്‍ 14 കോടി പിഴയടച്ചിരുന്നു. ചില സുഹ്യത്തുക്കള്‍ തുക നല്‍കിയെന്നാണ് കോടിയേരി വിശദീകരിച്ചത്. എന്നാല്‍ 14 കോടിയും നല്‍കിയത് ബിനീഷാണെന്ന് ഇഡി കണ്ടെത്തിയിട്ടുണ്ട്. ബിനീഷ് മയക്കുമരുന്നായ കൊക്കയില്‍ സ്ഥിരമായി ഉപയോഗിക്കാറുണ്ടെന്നും ഇ.ഡി. കണ്ടെത്തിയിട്ടുണ്ട്. ഇക്കാര്യം അദ്ദേഹത്തിന്റെ റിമാന്റ് റിപ്പോര്‍ട്ടിലുണ്ട്.
രേഖകള്‍ സംബന്ധിച്ച് ഇഡിയും ബിനീഷിന്റെ കുടുംബാംഗങ്ങളും തമ്മില്‍ നടന്ന തര്‍ക്കത്തിന് ശേഷമാണ് സി പി എമ്മിന്റെ കേരള ദൈവത്തെ ചോദ്യം ചെയ്യാന്‍ ഇഡി ആലോചിച്ചത് . ബിനീഷിന്റെ വീട്ടില്‍ നിന്നും കിട്ടിയ ചില രേഖകളില്‍ ഇഡി കൊണ്ടുവന്നതാണെന്നും റെയ്ഡില്‍ കണ്ടെത്തിയത് അല്ലെന്നുമാണ് കുടുംബത്തിന്റെ ആരോപണം. രേഖകള്‍ ഇഡി കൊണ്ടുവന്നതിനാല്‍ ഒപ്പിടില്ലെന്നാണ് കുടുംബത്തിന്റെ നിലപാട്. ആവശ്യമെങ്കില്‍ നിയമസഹായം തേടുമെന്നും കുടുംബം ഇഡിയെ അറിയിച്ചു.എന്നാല്‍ റെയ്ഡ് പൂര്‍ണമായി വീഡിയോയില്‍ പകര്‍ത്തിയിട്ടുണ്ട്.
ബിനീഷിന്റെ വീടുകളിലും ബിസിനസ് പങ്കാളികളുടെ സ്ഥാപനങ്ങളിലുമടക്കം കേരളത്തിലെ ഏഴിടങ്ങളിലാണ് ഇഡി പരിശോധന നടത്തിയത് . ബിനീഷിനെ ആദ്യം ഇഡി വിളിപ്പച്ചപ്പോള്‍ തന്നെ മരുതന്‍കുഴിയിലെ വീട്ടില്‍ നിന്നും കോടിയേരി പാര്‍ട്ടി ഫ്‌ലാറ്റിലേക്ക് താമസം മാറിയിരുന്നു. അറസ്റ്റിന് പിന്നാലെ ബിനീഷിന്റെ കുടുംബവും മാറി. ഇഡി എത്തിയതിന് പിന്നാലെ ബിനീഷിന്റെ ഭാര്യയും ബന്ധുക്കളും മരുതന്‍കുഴിയിലെ വീട്ടിലെത്തി.
രേഖകള്‍ നല്‍കാന്‍ ആരെങ്കിലും വിസമ്മതിച്ചാല്‍ അത് പിടിച്ചെടുക്കാനുള്ള അധികാരം ഇ.ഡിക്ക് ഉണ്ട്. ഇ ഡി എന്ന വാക്കിന് അര്‍ത്ഥം തന്നെ എന്‍ഫോഴ്‌സ്‌മെന്റ് എന്നാണ്. വ്യക്തികളുടെ കാര്യത്തില്‍ മാത്രമല്ല സര്‍ക്കാരിന്റെ കാര്യത്തിലും ഇത് തന്നെയാണ് അവസ്ഥ. സ്വര്‍ണ്ണക്കടത്ത്, മയക്കുമരുന്ന് കേസുകളിലെ പ്രതികളെ ചോദ്യം ചെയ്തപ്പോഴാണ് ഇഡിക്ക് ബിനീഷിന്റെ പങ്കിനെ കുറിച്ച് വ്യക്തമായ വിവരം ലഭിച്ചത്.
2002 ലെ പ്രിവന്‍ഷന്‍ ഓഫ് മണി ലോണ്ടറിംഗ് നിയമ പ്രകാരം കള്ളപ്പണ,ബിനാമി ഇടപാടുകള്‍ അന്വേഷിക്കാന്‍ ഇഡിക്ക് വിപുലമായ അധികാരമാണുള്ളത്. സെക്ഷന്‍ 54 പ്രകാരം കേന്ദ്രം സംസ്ഥാന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഇഡിയെ അന്വേഷണത്തില്‍ സഹായിക്കണം എന്നാണ് നിയമം. ആവശ്യപ്പെടുന്ന എല്ലാ രേഖകളും നല്‍കണം. അതിനു തയ്യാറാകാതിരുന്നാല്‍ റെയ്ഡ് നടത്തി പിടിച്ചെടുക്കാം. അതിനാണ് സി ഐ എസ് എഫ് സുരക്ഷ ഒരുക്കുന്നത്. ചുരുക്കത്തില്‍ ബിനീഷിന്റെ കുടുംബാംഗങ്ങള്‍ വിവരങ്ങള്‍ നല്‍കാതിരുന്നാല്‍ അവരെ കേസില്‍ പ്രതിചേര്‍ത്ത് രേഖകള്‍ പിടിച്ചെടുക്കാം.
ബിനീഷിന്റെ സുഹൃത്തായ അല്‍ ജാസം അബ്ദുള്‍ ജാഫറിന്റെ വീട്ടിലും മറ്റൊരു പരിശോധന നടന്നു. ബിനീഷിന്റെ ആഡംബരകാറുകള്‍ ജാഫറാണ് സൂക്ഷിക്കുന്നത്. ബിനീഷിനൊപ്പം ശംഖുമുഖത്തെ ഓള്‍ഡ് കോഫീ ഹൗസിലെ പാര്‍ട്ണറായ ആനന്ദ് പത്മനാഭനില്‍ നിന്നും ഇഡി വിവരങ്ങള്‍ തേടും. അതേസമയം ആനന്ദിന് ബിനീഷുമായി ബിസിനസ് പങ്കാളിത്തമുണ്ടെന്ന് അച്ഛന്‍ പത്മനാഭന്‍ വ്യക്തമാക്കി. ബിനീഷിന്റെ കൂടുതല്‍ സുഹൃത്തുക്കളിലേക്കു വ്യവസായികളിലേക്കും അന്വേഷണം വ്യാപിപ്പിക്കാനാണ് ഇഡിയുടെ നീക്കം. 2012 മുതല്‍ 2019വരെയുള്ള കാലയളവില്‍ ബിനീഷ് നേരിട്ടും ബിനാമികള്‍ വഴിയും നടത്തിയ കോടികളുടെ ഇടപാടുകള്‍ ഇഡി കണ്ടെത്തിയിരുന്നു.
ബിനീഷിന്റെ സ്വത്ത് സംബന്ധിച്ച പൂര്‍ണമായ വിവരങ്ങള്‍ ഇഡിക്ക് ലഭിച്ചിട്ടുണ്ട്. അത് ക്രോസ് ചെക്ക് ചെയ്യാനാണ് കോടിയേരിയെ കാണുന്നത്. കോടിയേരി ബാലകൃഷ്ണന്‍ സി പി എമ്മിന്റെ ദൈവമാണെന്ന പേടിയൊന്നും ഇഡിയെ ബാധിക്കുന്നില്ല. വേണമെങ്കില്‍ കോടിയേരിയെ നോട്ടീസയച്ച് ബാംഗ്ലൂരിലേക്ക് വിളിപ്പിക്കാനും ഇഡി തയ്യാറായെന്നുവരും. ബിനീഷിന്റെ ഭാര്യയെയും അമ്മയെയും ചോദ്യം ചെയ്താലും അത്ഭുതപ്പെടേണ്ടതില്ല. അങ്ങനെ സംഭവിക്കുകയാണെങ്കില്‍ രാഷ്ട്രീയമായി നേരിടാനാണ് സിപിഎം തീരുമാനം. അതായത് വരും ദിവസങ്ങളില്‍ കേരളം ഞെട്ടാന്‍ പോകുന്ന കാര്യങ്ങളാണ് സംഭവിക്കാന്‍ പോകുന്നത്.
"
https://www.facebook.com/Malayalivartha