ശബരിമല തീര്‍ഥാടകരെ കോവിഡ് നിയന്ത്രണങ്ങളുടെ പേരില്‍ ബുദ്ധിമുട്ടിക്കരുതെന്ന് എന്‍എസ്എസ്

കോവിഡ് നിയന്ത്രണങ്ങളുടെ പേരില്‍ ശബരിമല തീര്‍ഥാടകരെ ബുദ്ധിമുട്ടിക്കരുതെന്നും വിശ്വാസവും ആചാരാനുഷ്ഠാനങ്ങളും സംരക്ഷിക്കുന്ന രീതിയിലുള്ള ക്രമീകരണം ഉറപ്പാക്കണമെന്നും എന്‍എസ്എസ് ആവശ്യപ്പെട്ടു. വെര്‍ച്വല്‍ ക്യൂവിലൂടെ ബുക്ക് ചെയ്ത 1,000 പേര്‍ക്കു മാത്രമാണ് ഇത്തവണ ദിവസേന പ്രവേശനാനുമതിയുള്ളത്. നെയ്യഭിഷേകത്തിനും മറ്റു വഴിപാടുകള്‍ക്കും അനുമതിയില്ല.
പ്രവേശനാനുമതി കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ക്കു മാത്രമാണ്. രോഗമില്ലാത്തവരെ മാത്രം പ്രവേശിപ്പിക്കുക എന്നതാണ് തീരുമാനമെങ്കില്‍ തീര്‍ഥാടകരുടെ എണ്ണത്തിലും മറ്റു കാര്യങ്ങളിലുമുള്ള നിയന്ത്രണം എന്തിനാണെന്നു മനസ്സിലാകുന്നില്ലെന്നും എന്‍ എസ്എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ പറഞ്ഞു.
ശബരിമലയിലെ വരുമാനമാണു തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള ആയിരത്തില്‍പരം ക്ഷേത്രങ്ങളെയും ആറായിരത്തില്‍പരം ജീവനക്കാരെയും നിലനിര്‍ത്തുന്നതെന്ന കാര്യം മറക്കരുതെന്നും നിയന്ത്രണങ്ങളില്‍ ഉചിതമായ മാറ്റം ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തയാറാകണമെന്നും സുകുമാരന്‍ നായര്‍ ആവശ്യപ്പെട്ടു. പമ്പയില്‍ കുളിച്ച് മലകയറി അയ്യപ്പദര്‍ശനത്തിനു ശേഷം നെയ്യഭിഷേകം നടത്തുക എന്നത് ഏതു ഭക്തന്റെയും ആഗ്രഹമാണ്. ഇതിനുള്ള അവസരം നിഷേധിക്കുന്നത് ഭക്തരോടു കാണിക്കുന്ന വിവേചനമാണെന്ന് സുകുമാരന്‍ നായര്‍ അഭിപ്രായപ്പെട്ടു.
https://www.facebook.com/Malayalivartha