വാഹനപരിശോധനക്കിടെ ഓട്ടോയില്‍ ചന്ദനം കടത്തിയ രണ്ടുപേര്‍ പോലീസ് പിടിയില്‍

വാഹനപരിശോധനക്കിടെ ഓട്ടോയില്‍ ചന്ദനം കടത്തിയ രണ്ടുപേര്‍ പോലീസ് പിടിയില്‍. കുന്തിപ്പുഴ പൂളോണ വീട്ടില്‍ മുഹമ്മദ് റിയാസ് (38), പയ്യനടം ഒലിപറമ്ബില്‍ വീട്ടില്‍ ഷാനിഫ് (27) എന്നിവരാണ് അറസ്റ്റിലായത്. കൊളപറമ്പ് ജുമാമസ്ജിദിന് സമീപമുള്ള പറമ്ബില്‍നിന്ന് മോഷ്ടിച്ച് കടത്തുകയായിരുന്നു ചന്ദനം. മണ്ണാര്‍ക്കാട് ബൈപാസില്‍ വാഹനപരിശോധനക്കിടെ രക്ഷപെടാന്‍ ശ്രമിച്ച ഇവരെ പൊലീസ് പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു.
മണ്ണാര്‍ക്കാട് സി.ഐ. ലിബി, എസ്.ഐ. രാജേഷ്, സി.പി.ഒമാരായ ഷൗക്കത്ത്, ബിനു, പ്രവീണ്‍, രമേഷ് എന്നിവരടങ്ങുന്ന സംഘമാണ് അറസ്റ്റ് ചെയ്തത്.
"
https://www.facebook.com/Malayalivartha