കോഴിക്കോട്ടെ പൂവാടന്‍ ലെവല്‍ ക്രോസ് അടയ്ക്കാന്‍ റെയില്‍വേ തീരുമാനം

കോഴിക്കോട് ജില്ലയിലെ വിഒ റോഡിനെ കുരിയാടി ഭാഗവുമായി ബന്ധിപ്പിക്കുന്ന പൂവാടന്‍ ലെവല്‍ ക്രോസ് അടയ്ക്കാന്‍ റെയില്‍വേ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി സ്ഥലത്ത് അടിപ്പാത പണിയാന്‍ ടെന്‍ഡര്‍ വിളിച്ചു. എന്നാല്‍, അടിപ്പാത പണിയുന്നത് അശാസ്ത്രീയമാണെന്നും പകരം മേല്‍പാലം സ്ഥാപിക്കണമെന്ന ആവശ്യവുമായി നാട്ടുകാര്‍ രംഗത്തിറങ്ങി.
സമീപ പ്രദേശങ്ങളായ മുക്കാളിയിലും മടപ്പള്ളിയിലും അടിപ്പാത നിര്‍മിച്ചപ്പോള്‍ വെള്ളക്കെട്ടുണ്ടായ അനുഭവം കണക്കിലെടുത്താണു മേല്‍പാലം എന്ന ആവശ്യം ഉന്നയിക്കുന്നത്. അടിപ്പാത പണിതാല്‍ ഇവിടെ വെള്ളം കെട്ടിക്കിടക്കുമെന്നും മഴക്കാലത്ത് നടന്നു പോകാന്‍ പോലും പറ്റാതാകുമെന്നും കൗണ്‍സിലര്‍മാരായ ടി.ഐ. നാസറും പി.പി. വ്യാസനും പറഞ്ഞു. അടിപ്പാതയിലൂടെ ഭാരവാഹനങ്ങള്‍ക്ക് പോകാനാവില്ല.
ഇതിനു സമീപത്തെ ജെടി റോഡ് ലെവല്‍ ക്രോസ് ഒന്തം റോഡ് മേല്‍പാലം വന്നപ്പോള്‍ തന്നെ അടച്ചിരുന്നു. ഇതോടെ ഒന്തം റോഡ് - ചോറോട് മേല്‍പാലങ്ങളുടെ ഇടയില്‍ ആകെ ആശ്രയം പൂവാടന്‍ ഗേറ്റായിരുന്നു. അടിപ്പാത നിര്‍മാണത്തിന്റെ ഭാഗമായി റെയില്‍വേ എന്‍ജിനീയറിങ് വിഭാഗം പൂവാടന്‍ ഗേറ്റും പരിസരവും പരിശോധിച്ചു. നിലവിലുള്ള 2 മേല്‍പാലങ്ങള്‍ക്കിടയില്‍ പുതിയൊരു പാലത്തിന് അനുമതി കിട്ടാനും പ്രയാസമാകും.
https://www.facebook.com/Malayalivartha