പറമ്പ് വൃത്തിയാക്കുന്നതിനിടെ പൊട്ടിക്കിടന്ന കമ്പി മാറ്റിയിടുമ്പോള്‍ യുവാവിന് ഷോക്കേറ്റു... ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല

പറമ്പ് വൃത്തിയാക്കുന്നതിനിടെ പൊട്ടിക്കിടന്ന കമ്പി മാറ്റിയിടുമ്പോള്‍ യുവാവിന് ഷോക്കേറ്റു... ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വൈദ്യുതി ലൈനുമായി സമ്പര്‍ക്കമുണ്ടായിരുന്ന തെങ്ങു കെട്ടിയ കമ്പിയില്‍ നിന്നാണ് ഷോക്കേറ്റത്. കുടക്കല്ല് മറ്റം മൈതാനം റോഡിന് സമീപം ആധാരം എഴുത്ത് ലൈസന്‍സി ഇമ്മട്ടി കൊച്ചു മാത്യുവിന്റെ മകന്‍ മെല്‍വിന്‍ (21) ആണ് മരിച്ചത്. വിദ്യ എന്‍ജിനീയറിങ് കോളജ് അവസാന വര്‍ഷ ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്യൂണിക്കേഷന്‍ വിദ്യാര്‍ഥിയാണ്. വീട്ടില്‍ നിന്ന് 200 മീറ്റര്‍ അകലെ കാടുപിടിച്ചു കിടന്നിരുന്ന ഇവരുടെ പറമ്പ്് വൃത്തിയാക്കുന്നുണ്ടായിരുന്നു.
മെല്‍വിന്‍ രാവിലെ 11ന് അമ്മയോടും ബന്ധുവിനോടൊപ്പവും പറമ്പിലെത്തി. ഇവിടെ തെങ്ങു വലിച്ചു കെട്ടിയിരുന്ന കമ്പി പൊട്ടി കിടന്നിരുന്നു. അടുത്തായി 11 കെവി വൈദ്യുതി ലൈന്‍ വലിച്ചിട്ടുണ്ട്. മെല്‍വിന്‍ കമ്പി മാറ്റിയിടുന്നതിനിടെ വൈദ്യുതി ലൈനില്‍ തട്ടിയതാണെന്ന് കരുതുന്നു. നാട്ടുകാര്‍ ചേര്‍ന്ന് കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
സെന്റ് ഫ്രാന്‍സിസ് ബോയ്‌സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ എസ്എസ്എല്‍സിക്കും പ്ലസ്ടുവിനും എല്ലാ വിഷയങ്ങള്‍ക്കും മെല്‍വിന് എ പ്ലസ് ഉണ്ടായിരുന്നു. വിദ്യ എന്‍ജിനീയറിങ് കോളജില്‍ സ്‌കോളര്‍ഷിപ്പോടെയായിരുന്നു പഠനം. വൈദ്യുത ഷോക്കേറ്റ മെല്‍വിനെ ആശുപത്രിയില്‍ കൊണ്ടു പോകാന്‍ ഓടിയെത്തിയവര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. തെങ്ങു കെട്ടിയിരുന്ന കമ്ബി പൊട്ടി വീണതില്‍ നിന്നാണ് മെല്‍വിന് ഷോക്കേറ്റത്. പറമ്ബില്‍ നിന്ന് മെല്‍വിനെ റോഡിലേക്ക് എത്തിക്കുന്നതിനിടയില്‍ ഇതിലൊരാള്‍ പൊട്ടിക്കിടന്ന കമ്ബി കൈ കൊണ്ട് എടുത്ത് മാറ്റിയിട്ടു. ആ സമയത്ത് കമ്ബി വൈദ്യുതി ലൈനുമായി സമ്ബര്‍ക്കം ഉണ്ടാകാത്തതിനാല്‍ വന്‍ അപകടം ഒഴിവായി. മെല്‍വിന്റെ സംസ്‌കാരം ഇന്ന് 4ന് മറ്റം സെന്റ് തോമസ് ഫൊറോന പള്ളിയില്‍.
"
https://www.facebook.com/Malayalivartha