എകെജി സെന്ററില്‍ സിപിഎം നേതാക്കളുടെ അടിയന്തരയോഗം

എകെജി സെന്ററില്‍ സിപിഎം നേതാക്കളുടെ അടിയന്തരയോഗം. മുഖ്യമന്ത്രി പിണറായി വിജയന്‍, സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, എം.എ. ബേബി, എല്‍ഡിഎഫ് കണ്‍വീനര്‍ എ. വിജയരാഘവന്‍, എം.വി. ഗോവിന്ദന്‍ എന്നിവരാണ് ചര്‍ച്ച നടത്തുന്നത്. മറ്റുനേതാക്കളും എകെജി സെന്ററില്‍ എത്തിയിട്ടുണ്ടെന്നാണ് സൂചന. ബംഗളൂരു മയക്കുമരുന്ന് കേസിലെ പണമിടപാടുമായി ബന്ധപ്പെട്ട് ബിനീഷ് കോടിയേരിയുടെ വീട്ടില്‍ ഇഡി റെയ്ഡ് നടത്തിയിരുന്നു.
അതോടൊപ്പം മുഖ്യമന്ത്രിയുടെ ഓഫീസിലെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം.രവീന്ദ്രനെ ചോദ്യം ചെയ്യാന്‍ ഇഡി വിളിപ്പിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് യോഗം വിളിച്ചിരിക്കുന്നത്.
"
https://www.facebook.com/Malayalivartha