മലപ്പുറം ജില്ലാ പഞ്ചായത്ത് ഹാളില്‍ പാമ്പു പിടിക്കല്‍ പരിശീലനത്തിന്റെ ഉദ്ഘാടനം നടന്നു

മലപ്പുറം ജില്ലാ പഞ്ചായത്ത് ഹാളില്‍ പാമ്പു പിടിത്തത്തില്‍ ശാസ്ത്രീയ പരിശീലനത്തിന് അപേക്ഷിച്ചവര്‍ക്കുള്ള ആദ്യഘട്ട പരിശീലനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി.ഉണ്ണിക്കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.
2 സ്ത്രീകളടക്കം 20 പേര്‍ പങ്കെടുത്തു. കെ.പി.അബ്ദുല്‍ സമദ്, കെ.ഡി.ശശിധരന്‍, കെഎഫ്ആര്‍ഐ റിസര്‍ച് സ്‌കോളര്‍ സന്ദീപ് ദാസ്, ജോജോ എന്നിവര്‍ പരിശീലനത്തിനു നേതൃത്വം നല്‍കി.
സാമൂഹിക വനവല്‍ക്കരണ വിഭാഗം അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ എ.പി.ഇംതിയാസ് അധ്യക്ഷത വഹിച്ചു. അടുത്ത ബാച്ചിനുള്ള പരിശീലനം 12, 13 തീയതികളില്‍ നിലമ്പൂരില്‍ നടക്കും.
https://www.facebook.com/Malayalivartha