ദുബായിൽ നിന്നും തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ വന്നിറങ്ങിയപ്പോൾ സ്കാനർ വഴിയുള്ള ശരീര പരിശോധനയിൽ മലപ്പുറം സ്വദേശി ഫാരിസിന്റെ മലദ്വാരത്തിനുള്ളിൽ ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയത് 35.5ലക്ഷത്തിന്റെ സ്വർണം! എയർ കസ്റ്റംസ് അധികൃതർ പിടികൂടിയതോടെ പുറത്ത് വരുന്നത്...

ദിനംപ്രതി കേരളത്തിലേക്കുള്ള സ്വർണക്കടത്ത് വർദ്ധിച്ച് വരുകയാണ്. എത്ര പിടിക്കപെട്ടാലും അതിനിരട്ടി വീണ്ടും കടത്തപ്പെടുന്നുള്ളത് ഞെട്ടിക്കുന്ന ഒരു വസ്തുതയാണ്.
തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിദേശത്തു നിന്ന് വിദഗ്ധമായി ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച സ്വർണം എയർ കസ്റ്റംസ് അധികൃതർ പിടികൂടി.വിദേശത്തേക്ക് ഡോളർ കടത്ത് : ഖാലിദിന് നയതന്ത്ര പരിരക്ഷയില്ലെന്ന് കസ്റ്റംസ്. ഇന്നലെ വൈകിട്ട് ദുബായിൽ നിന്നുമെത്തിയ വിമാനത്തിലെ യാത്രക്കാരനിൽ നിന്നാണ് മലദ്വാരത്തിനുള്ളിൽ ഒളിപ്പിച്ച നിലയിൽ സ്വർണം പിടികൂടിയത്. 681.05 ഗ്രാം സ്വർണമാണ് ഇന്നലെ പിടികൂടിയത്. മലപ്പുറം സ്വദേശി ഫാരിസ് ഒരക്കോട്ടിൽ എന്നയാളെ കസ്റ്റംസ് അറസ്റ്റ് ചെയ്തു.
സ്കാനർ വഴിയുള്ള ശരീര പരിശോധന സമയത്താണ് സ്വർണം മലദ്വാരത്തിനുള്ളിൽ ഒളിപ്പിച്ചെന്ന് കണ്ടെത്തിയത്. വിശദമായ ചോദ്യം ചെയ്യതിന് ശേഷമേ സ്വർണം ആർക്കാണ് കൊണ്ടു വന്നതെന്നും മറ്റുമുള്ള കാര്യങ്ങൾ അറിയാൻ സാധിക്കൂള്ളുവെന്ന് അധികൃതർ പറഞ്ഞു.വിപണിയിൽ 35.5ലക്ഷത്തിന്റെ മൂല്യമാണ് പിടിച്ച സ്വർണത്തിന് വിലവരുന്നതെന്ന് അധികൃതർ പറഞ്ഞു.
https://www.facebook.com/Malayalivartha