Widgets Magazine
12
Jul / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഭരണഘടന വിഭാവന ചെയ്ത അവകാശങ്ങളും പരിരക്ഷകളും ആനുകൂല്യങ്ങളും നിഷേധിക്കപ്പെട്ട ഏക ജനവിഭാഗം പട്ടികജാതിയില്‍ നിന്നും ക്രിസ്തു മതം സ്വീകരിച്ച ദലിത് ക്രൈസ്തവര്‍ മാത്രമാണ്; .വിദ്യാഭ്യാസ, സാമൂഹ്യ, രാഷ്ട്രീയ, സാമ്ബത്തികരംഗങ്ങളില്‍ ഇപ്പോഴും കടുത്ത വിവേചനം അനുഭവിക്കുന്ന ദലിത് ക്രൈസ്തവരുടെ ആവശ്യങ്ങള്‍ അടങ്ങിയ നിവേദനം മുഖ്യമന്ത്രി പിണറായി വിജയന് സമര്‍പ്പിച്ച് ദലിത്-ആദിവാസി മഹാസഖ്യം രക്ഷാധികാരിയും കെ.ഡി.എഫ് സംസ്ഥാന പ്രസിഡന്‍റുമായ പി. രാമഭദ്രന്‍

06 NOVEMBER 2020 02:48 PM IST
മലയാളി വാര്‍ത്ത

More Stories...

'പിണറായിയുടെ ഒരു തേങ്ങയും വേണ്ട,കോടതി ചതിച്ച് സാറെ'.. അപ്പന്റെയും അമ്മയുടെയും കല്ലറ പൊളിച്ച് വസന്തയ്ക്ക് മുന്നിലെറിഞ്ഞു

പുതിയ നവഗ്രഹ ശ്രീകോവിലില്‍ പ്രതിഷ്ഠയോടനുബന്ധിച്ചുള്ള പൂജകള്‍ക്കായി ശബരിമലയില്‍ നട തുറന്നു

ഗുരുവായൂരില്‍ ഇന്നും നാളെയും ദര്‍ശന നിയന്ത്രണം... ഭക്തര്‍ സഹകരിക്കണമെന്ന് ഗുരുവായൂര്‍ദേവസ്വം ബോര്‍ഡ്

പൊലീസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടറെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി...

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസത്തേക്ക് വ്യാപക മഴക്ക് സാധ്യത... വിവിധ ജില്ലകളില്‍ അടുത്ത അഞ്ച് ദിവസത്തേക്ക് കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

ദലിത് ക്രൈസ്തവർക്ക് വേണ്ടി ശബ്ദമുയർത്തി ദലിത്-ആദിവാസി മഹാസഖ്യം രക്ഷാധികാരിയും കെ.ഡി.എഫ് സംസ്ഥാന പ്രസിഡന്‍റുമായ പി. രാമഭദ്രന്‍ . ദലിത് ക്രൈസ്തവരുടെ പിന്നോക്കാവസ്ഥയെക്കുറിച്ച്‌ പഠിക്കാന്‍ കമീഷനെ നിയമിക്കണമെന്നും കമീഷന്‍ റിപ്പോര്‍ട്ട് വരുന്നതുവരെ അവരുടെ ക്ഷേമ-വികസന പ്രവര്‍ത്തനത്തിനായി പ്രത്യേക പാക്കേജ് നടപ്പാക്കണമെന്നും സര്‍ക്കാരിനോട് ആവശ്യപ്പെടുകയുണ്ടായി . 

ഭരണഘടന വിഭാവന ചെയ്ത അവകാശങ്ങളും പരിരക്ഷകളും ആനുകൂല്യങ്ങളും നിഷേധിക്കപ്പെട്ട ഏക ജനവിഭാഗം പട്ടികജാതിയില്‍ നിന്നും ക്രിസ്തു മതം സ്വീകരിച്ച ദലിത് ക്രൈസ്തവര്‍ മാത്രമാണ് . കേരള ജനസംഖ്യയുടെ എട്ട് ശതമാനവും ക്രൈസ്തവജനതയുടെ മഹാഭൂരിപക്ഷവും വരുന്ന ദലിത് ക്രൈസ്തവരുടെ പ്രശ്‌നങ്ങളോട് കേരളവും കേന്ദ്രവും മാറി മാറി ഭരിച്ച സര്‍ക്കാരുകളും പൊതുക്രൈസ്തവ സമൂഹവും വിവേചനപരമായാണ് പെരുമാറിയിട്ടുളളത് എന്ന കാര്യം അദ്ദേഹം ചൂണ്ടിക്കാട്ടി .വിദ്യാഭ്യാസ, സാമൂഹ്യ, രാഷ്ട്രീയ, സാമ്ബത്തികരംഗങ്ങളില്‍ ഇപ്പോഴും കടുത്ത വിവേചനം അനുഭവിക്കുന്ന ദലിത് ക്രൈസ്തവരുടെ ആവശ്യങ്ങള്‍ അടങ്ങിയ നിവേദനം മുഖ്യമന്ത്രി പിണറായി വിജയന് സമര്‍പ്പിച്ചിട്ടുണ്ടെന്നും രാമഭദ്രന്‍ കൂട്ടിച്ചേര്‍ത്തു.


സാമ്ബത്തികസംവരണവും ചില വിഭാഗങ്ങളുടെ പിന്നോക്കാവസ്ഥയും പഠിക്കുന്നതിന് വിവിധ സമിതികളും സവര്‍ണ-സമ്ബന്നവിഭാഗങ്ങള്‍ക്ക് വേണ്ടി നിയമിക്കപ്പെടുമ്ബോള്‍ സമൂഹത്തിന്‍റെ ഏറ്റവും അടിത്തട്ടിലുളള ദലിത് ക്രൈസ്തവരെ കണ്ടില്ലെന്നു പോലും നടിക്കുന്നത് കടുത്ത വിവേചനമാണെന്നും അദ്ദേഹം വ്യക്തമാക്കി . വെറും ഒരു ശതമാനം സംവരണമാണ് 8 ശതമാനം ജനസംഖ്യയുളള ദലിത് ക്രൈസ്തവര്‍ക്ക് നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയാധികാരവും ദലിത് ക്രൈസ്തവര്‍ക്ക് ലഭിക്കാറില്ല. രാജഭരണകാലത്ത് ശ്രീമൂലം പ്രജാസഭയില്‍ പാമ്ബാടി എന്‍. ജോണ്‍ ജോസഫും കേരള കോണ്‍ഗ്രസിന്‍റെ എം.എല്‍.എ മാരായി പി. ചാക്കോയും പി.എം. മര്‍ക്കോസും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. അതു ഒഴിവാക്കിയാല്‍ എടുത്തുപറയത്തക്ക മറ്റൊരു അധികാരവും ദലിത് ക്രൈസ്തവര്‍ക്ക് ഇത് വരെ നല്‍കിയിട്ടില്ല.

കണ്ടാല്‍ തിരിച്ചറിയുന്നവരെയെല്ലാം കോണ്‍ഗ്രസ് ഭാരവാഹികളാക്കിയിട്ടും ദലിതര്‍ക്കും ആദിവാസികള്‍ക്കും അര്‍ഹമായ പ്രാതിനിധ്യം നല്‍കിയില്ല. പുനസംഘടനയിലും ദലിത് ക്രൈസ്തവരെ പൂര്‍ണ്ണമായും തഴഞ്ഞു. മറ്റ് രാഷ്ട്രീയ പാര്‍ട്ടികളുടെ സ്ഥിതിയും മറിച്ചല്ല. ബി.ജെ.പി ഒഴികെയുളള മിക്ക രാഷ്ട്രീയപാര്‍ട്ടികളും 1996 മുതല്‍ പ്രകടനപത്രികകളില്‍ ദലിത് ക്രൈസ്തവര്‍ക്ക് ഒട്ടേറെ വാഗ്ദാനങ്ങള്‍ നല്‍കി . എന്നാല്‍ ഒന്നും തന്നെ പാലിക്കപ്പെട്ടില്ല.

സവര്‍ണരുടെയും സമ്ബന്നരുടെയും ആവശ്യങ്ങള്‍ക്ക് വേണ്ടി നിയമനിര്‍മ്മാണത്തിനു നിലവിലുളള ചട്ടങ്ങള്‍ പോലും ബാധകമാക്കിയില്ല. എന്നാല്‍ ദലിത് ക്രൈസ്തവര്‍ക്ക് പട്ടികജാതി പദവി നല്‍കാന്‍ നരസിംഹറാവു പ്രധാനമന്ത്രിയായിരിക്കുമ്ബോള്‍ 1996 ല്‍ നിയമനിര്‍മ്മാണം കൊണ്ടുവരാന്‍ ശ്രമിച്ചിരുന്നു . പക്ഷെ അന്നത്തെ ലോകസഭാ സ്പീക്കര്‍ ശിവരാജ് പാട്ടീല്‍ തടസ്സവാദം പറഞ്ഞ് ഒഴിവാക്കുകയും ചെയ്തു . ഓര്‍ഡിനന്‍സ് ഇറക്കാന്‍ അന്നത്തെ രാഷ്ട്രപതി ശങ്കര്‍ദയാല്‍ ശര്‍മ്മയും അനുകൂലിച്ചില്ല എന്ന കാര്യവും ചൂണ്ടിക്കാട്ടി. .

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'പിണറായിയുടെ ഒരു തേങ്ങയും വേണ്ട,കോടതി ചതിച്ച് സാറെ'.. അപ്പന്റെയും അമ്മയുടെയും കല്ലറ പൊളിച്ച് വസന്തയ്ക്ക് മുന്നിലെറിഞ്ഞു  (17 minutes ago)

പൂജകള്‍ക്കായി ശബരിമലയില്‍ നട തുറന്നു  (29 minutes ago)

എഞ്ചിനിലേക്ക് ഇന്ധനം നല്‍കുന്ന സ്വിച്ചുകള്‍ ഓഫ് ചെയ്തത് അപകട കാരണം  (55 minutes ago)

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വഴിപാട് സമര്‍പ്പണമായി...  (1 hour ago)

വീടിനുള്ളില്‍ പൊലീസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടറെ മരിച്ച നിലയില്‍ കണ്ടെത്തി...  (1 hour ago)

വ്യാപക മഴക്ക് സാധ്യത...  (2 hours ago)

ഒന്നാം ഇന്നിംഗ്‌സില്‍ ഇന്ത്യക്ക് മൂന്ന് വിക്കറ്റ് നഷ്ടം...  (2 hours ago)

സ്വകാര്യ ബസ് ഡ്രൈവറെ കിടപ്പ് മുറിയില്‍....  (2 hours ago)

മഴക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് ആശ്വാസമായി സൈന്യം...  (2 hours ago)

യുവാവ് ഹൃദയാഘാതത്തെ തുടര്‍ന്ന്  (2 hours ago)

ഡംപ് ബോക്‌സിന് അടിയില്‍പ്പെട്ട് യുവാവ്  (3 hours ago)

സ്വിച്ചുകള്‍ ഓഫായിരുന്നത് ശ്രദ്ധയില്‍പ്പെട്ട് പെട്ടെന്ന് ഓണ്‍ ചെയ്തെങ്കിലും... ടേക്ക് ഓഫ് ചെയ്ത് സെക്കന്‍ഡുകള്‍ക്കകം വിമാനത്തിന്റെ രണ്ട് എന്‍ജിനുകളുടെയും പ്രവര്‍ത്തനം....  (3 hours ago)

മലയാളി യുവാവിനെ മരിച്ച നിലയില്‍  (3 hours ago)

കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷാ തിരുവനന്തപുരത്ത്  (3 hours ago)

കൊലക്കേസ് പ്രതിക്ക് വിവാഹത്തിനായി പരോള്‍ അനുവദിച്ച് ഹൈക്കോടതി  (9 hours ago)

Malayali Vartha Recommends