ലൈഫ് പദ്ധതി ഫയലുകള്‍ ആവശ്യപ്പെട്ടത് പദ്ധതി അട്ടിമറിക്കാനുള്ള ശ്രമമാണെന്ന് ചൂണ്ടിക്കാട്ടി എന്‍ഫാഴ്‌സ്‌മെന്റ് അസിസ്റ്റന്‍ഡ് കമ്മീഷണര്‍ക്ക് നോട്ടീസ് അയച്ച് നിയമസഭാ എത്തിക്‌സ് കമ്മിറ്റി

ലൈഫ് പദ്ധതി ഫയലുകള്‍ ആവശ്യപ്പെട്ടത് പദ്ധതി അട്ടിമറിക്കാനുള്ള ശ്രമമാണെന്ന് ചൂണ്ടിക്കാട്ടി എന്‍ഫാഴ്‌സ്‌മെന്റ് അസിസ്റ്റന്‍ഡ് കമ്മീഷണര്‍ക്ക് നോട്ടീസ് അയച്ച് നിയമസഭാ എത്തിക്‌സ് കമ്മിറ്റി. ലൈഫ് പദ്ധതി അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നെന്ന് ചൂണ്ടിക്കാട്ടിയാണ് നിയമസഭാ സെക്രട്ടറിയുടെ നടപടി.
ലൈഫ് പദ്ധതി ഫയലുകള്‍ ആവശ്യപ്പെട്ടത് പദ്ധതി അട്ടിമറിക്കാനുള്ള ശ്രമമാണന്നും സഭയുടെ അംഗീകാരം നേടിയ പദ്ധതിയുടെ ഫയലുകള്‍ ആവശ്യപ്പെടുന്നത് സഭയുടെ അവകാശത്തിന് മേലുള്ള കടന്നു കയറ്റമാണെന്നും നിയമസഭ സെക്രട്ടറി ആരോപിച്ചു.ഇഡി ഏഴു ദിവസത്തിനകം മറുപടി നല്‍കണമെന്നാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ജയിംസ് മാത്യു എംഎല്‍എയുടെ പരാതിയിലാണ് ഇഡിയോട് വിശദീകരണം തേടാന്‍ എത്തിക്‌സ് കമ്മിറ്റി തീരുമാനിച്ചത്.
"
https://www.facebook.com/Malayalivartha