ഗ്രില്ലില്‍ തോര്‍ത്ത് കെട്ടി കഴുത്തില്‍ ചുറ്റാനുളള നീളം മനുവിന് കിട്ടില്ല; തോര്‍ത്തില്‍ തൂങ്ങി മരിച്ച ഒരാളുടെ ശരീരത്തില്‍ മുറിവുണ്ടാകുന്നത് എങ്ങനെ? പീഡനത്തിന് ഇരയായ പെണ്‍കുട്ടിയുടെ ബന്ധുവായ ഒരു പൊലീസ് ഉദ്യോഗസ്ഥനുണ്ട്; അയാളുടെ സമ്മര്‍ദ്ദമോ പിടിവാശിയോ മൂലം മനുവിനെ തല്ലിക്കൊന്ന് കെട്ടി തൂക്കിയതായിരിക്കാം; മകനെ ജയില്‍ ജീവനക്കാര്‍ കൊന്ന് കെട്ടി തൂക്കിയതാണെന്ന് ആരോപണവുമായി മനുവിന്റെ അച്ഛൻ

എന്റെ മകനെ കൊന്ന് കെട്ടി തൂക്കിയതാ. കരഞ്ഞ് നിലവിളിച്ച് പിതാവിന്റെ വാക്കുകൾ ... നരിയമ്ബാറ പീഡന കേസിലെ പ്രതി മനു മനോജിന്റെ മരണത്തില്‍ ഗുരുതര ആരോപണവുമായി പിതാവ് മനോജ് രംഗത്ത് . മനുവിനെ ജയില്‍ ജീവനക്കാര്‍ കൊന്ന് കെട്ടി തൂക്കിയതാണെന്നും രണ്ട് പേരുടെ ജീവനെടുത്തത് ബി ജെ പിയുടെ രാഷ്ട്രീയ കളിയാണെന്നുമാണ് പിതാവിന്റെ ആരോപണം. പീഡനത്തിന് ഇരയായ പെണ്‍കുട്ടിയുടെ ബന്ധുവായ ഒരു പൊലീസ് ഉദ്യോഗസ്ഥനുണ്ട്. അയാളുടെ സമ്മര്‍ദ്ദമോ പിടിവാശിയോ മൂലം മനുവിനെ തല്ലിക്കൊന്ന് കെട്ടി തൂക്കിയതാണെന്നാണ് മനോജ് .തോര്‍ത്തില്‍ തൂങ്ങി മരിച്ച ഒരാളുടെ ശരീരത്തില്‍ മുറിവുണ്ടാകുന്നത് എങ്ങനെ? നരിയമ്ബാറ പീഡനക്കേസ് പ്രതി മനു മനോജിനെ ജയില്‍ ജീവനക്കാര്‍ തല്ലിക്കൊന്ന് കെട്ടി തൂക്കിയതാണെന്ന് പിതാവ് . ഗ്രില്ലില്‍ തോര്‍ത്ത് കെട്ടി കഴുത്തില്‍ ചുറ്റാനുളള നീളം മനുവിന് കിട്ടില്ല. തോര്‍ത്തില്‍ തൂങ്ങി മരിച്ച ഒരാളുടെ ശരീരത്തില്‍ മുറിവുണ്ടാകുന്നത് എങ്ങനെയാണെന്നും പിതാവ്.
വ്യാഴാഴ്ചയായിരുന്നു നരിയമ്ബാറ പീഡനക്കേസിലെ പ്രതിയായ മനു മനോജ് ജയിലിലെ രണ്ടാംനിലയില്‍ തൂങ്ങി മരിച്ചത്. തോര്‍ത്തും ഉണ്ടുമുണ്ടും കൂട്ടികെട്ടിയായിരുന്നു മനു ആത്മഹത്യ ചെയ്‌തത് എന്നായിരുന്നു ജയില്‍ അധികൃതർ നൽകിയ വിശദീകരണം. മൃതദേഹം കൊവിഡ് പരിശോധനയ്‌ക്ക് പോസ്റ്റുമോര്‍ട്ടത്തിനായി കോട്ടയം മെഡിക്കല്‍ കോളേജില്‍ സൂക്ഷിച്ചിരിക്കുന്നു . ഇതിനിടെയാണ് പിതാവ് ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. പെണ്‍കുട്ടിയും യുവാവും തമ്മില്‍ വര്‍ഷങ്ങളായി പ്രണയത്തിലായിരുന്നു. ഇത് പെണ്‍കുട്ടിയുടെ ബന്ധുവായ പൊലീസ് ഉദ്യോഗസ്ഥന്‍ തെറ്റായി വ്യാഖ്യാനിക്കുകയും അയാളുടെ സമ്മര്‍ദ്ദത്തിലാണ് പെണ്‍കുട്ടിയുടെ കുടുംബം പൊലീസില്‍ പരാതി നല്‍കിയതെന്നുമാണ് പിതാവിന്റെ ഭാഷ്യം.പെണ്‍കുട്ടിയെ പ്രായപൂര്‍ത്തിയായ ശേഷം മനുവിന് വിവാഹം കഴിപ്പിച്ച് നല്‍കാമെന്ന് മരിച്ച കൂട്ടിയുടെ വീട്ടുകാര്‍ പറഞ്ഞിരുന്നു. പിന്നീട് പൊലീസുകാരന്‍ ഇടപെട്ട് സംഭവം അട്ടിമറിക്കുകയായിരുന്നു. മനു ഡി വൈ എഫ് ഐ പ്രവര്‍ത്തകനായത് കൊണ്ടു തന്നെ ബി ജെ പിക്ക് രാഷ്ട്രീയ വൈര്യമുണ്ടായിരുന്നു. രാഷ്ട്രീയ വൈര്യത്തിന്റെ ഇരയാണ് മനുവെന്നും മനോജ് ആരോപിക്കുന്നുണ്ട് .
https://www.facebook.com/Malayalivartha