ബിനീഷ് ലഹരി വ്യാപാരം നടത്തിയെന്ന ഇഡിയുടെ കണ്ടെത്തൽ നിർണ്ണായകമായി ; അടുത്ത കുരുക്കിട്ട് നാർക്കോട്ടിക് കണ്ട്രോൾ ബ്യൂറോ; കസ്റ്റഡിയിൽ വേണമെന്ന് ആവശ്യം; ഇഡിയിൽ നിന്നും വിവരങ്ങൾ ശേഖരിച്ചു; ബിനീഷ് വീണ്ടും ഊരാക്കുടുക്കിലേക്ക്

ഇഡിക്ക് പിന്നാലെ ബിനീഷ് കോടിയേരിയെ കസ്റ്റഡിയിലെടുക്കുവാനൊരുങ്ങുകുകയാണ് നാർക്കോട്ടിക് കണ്ട്രോൾ ബ്യൂറോ. ബിനീഷ് കോടിയേരിയെ കസ്റ്റഡിയിൽ വേണമെന്ന അപേക്ഷ നല്കാൻ ഒരുങ്ങി എൻ സിബിയും. ബിനീഷ് ലഹരി വ്യാപാരം നടത്തിയെന്ന ഇഡിയുടെ കണ്ടെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ഈ തീരുമാനവുമായി നാർക്കോട്ടിക് കണ്ട്രോൾ ബ്യൂറോ രംഗത്ത് വന്നിരിക്കുന്നത്. എൻസിബിയുടെ അപേക്ഷ തിങ്കളാഴ്ച്ച കോടതി പരിഗണിക്കും. എൻസിബി ഇഡിയിൽ നിന്നും വിവരങ്ങൾ ശേഖരിച്ച് കഴിഞ്ഞിരിക്കുകയാണ്. ബിനീഷ് കോടിയേരിയുടെ ഇഡി കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കാനിരിക്കെയാണ് എന്‍സിബിയുടെ നിര്‍ണായക നീക്കം.ച്ചയോടെ ബിനീഷിനെ ബെംഗ്ളൂരു സെഷന്‍സ് കോടതിയില്‍ ഹാജരാക്കും. ഇതിന് മുന്നോടിയായി ബിനീഷിനെ വൈദ്യ പരിശോധനയ്ക്കായി ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ് .കഴിഞ്ഞ എട്ട് ദിവസമായി ബിനീഷിനെ ഇഡി ചോദ്യം ചെയ്തുവരികയാണ്.
ഇന്നലെ രാവിലെ പത്ത് മണിക്ക് ആരംഭിച്ച ചോദ്യം ചെയ്യല്‍ രാത്രി എട്ടര വരെ നീണ്ടിരുന്നു. തിരുവനന്തപുരത്തെ വീട്ടിലും സുഹൃത്തുക്കളുടെ വീട്ടിലും സ്ഥാപനങ്ങളിലും നടന്ന റെയ്ഡില്‍ നിന്ന് ലഭിച്ച വിവരങ്ങളിലും വിശദീകരണം തേടി.ഇന്ന് വൈകുന്നേരം മൂന്ന് മണി വരെയാണ് ബിനീഷിന്റെ കസ്റ്റഡി കാലാവധി. കൂടുതല്‍ ദിവസം കസ്റ്റഡിയില്‍ ഇ ഡി ആവശ്യപ്പെട്ടേക്കും. അതേസമയം ബിനീഷ് ജാമ്യാപേക്ഷ സമര്‍പ്പിക്കുമെന്നാണ് അറിയുന്നത്. കേസില്‍ എന്‍ സി ബി സ്വീകരിക്കുന്ന നിലപാടും നിര്‍ണായകമാണ്.കഴിഞ്ഞ ദിവസം ബിനീഷിന്റെ വീട്ടിൽ റെയ്ഡ് നടത്തിയപ്പോൾ ഉണ്ടായ പ്രശ്നങ്ങൾ ഇഡി കോടതിയെ അറിയിക്കും. ബിനീഷിന്റെ ഭാര്യ, ഭാര്യാമാതാവ് എന്നിവർ റെയ്ഡ് തടസപ്പെടുത്തിയത് വലിയ ഗൗരവത്തിലാണ് ഇഡി എടുത്തിരിക്കുന്നത്. കേരളത്തിലെ മറ്റു സ്ഥലങ്ങളിൽ നടന്ന റെയ്ഡിന്റെ വിശദാംശങ്ങളും കോടതിയെ ധരിപ്പിക്കും. ഇഡി വീണ്ടും കസ്റ്റഡി ആവശ്യപ്പെടാൻ സാധ്യതയില്ല.
https://www.facebook.com/Malayalivartha